സാമ്പത്തിക പ്രതിസന്ധി:പി.എസ്.സി നിയമനം ഉറപ്പായവരില്‍ നിന്നും 1000 രൂപ ഈടാക്കും

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പിനുളള അനാവശ്യ ചെലവുകള്‍ കുറക്കാനും, നിയമനം ഉറപ്പായ ഉദ്യോഗാര്‍ഥികളില്‍ നിന്നും 1000 രൂപ വീതം പരിശോധന ഫീസായി ഈടാക്കാനും പിഎസ്‌സി തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിച്ച ലോപ്പസ് മാത്യു കണ്‍വീനറായ ഉപസമിതിയുടെ ചെലവു ചുരുക്കല്‍ ശുപാര്‍ശകള്‍ ഇന്നു നടന്ന പിഎസ്‌സി യോഗത്തില്‍ സമര്‍പ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ അമിതചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് പിഎസ്‌സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതീക്ഷിത ഒഴിവുകളിലേക്കുളള നിയമനങ്ങള്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനും, പരീക്ഷാ ഹാളിലെ വിദ്യാര്‍ഥികളുടെ എണ്ണം 20ല്‍ നിന്നും 30 ആക്കുകയും, പഴയ വാഹനങ്ങളുടെ ഉപയോഗം നിര്‍ത്തുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെക്കുകയും, കായിക ക്ഷമതാ പരീക്ഷകള്‍ക്കുളള മൈതാനങ്ങള്‍ക്ക് ഇളവ് ആവശ്യപ്പെടുകയും ചെയ്യും.
എജെ

Share this news

Leave a Reply

%d bloggers like this: