യു.എ.ഇ. ഇന്ത്യയില്‍ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: പ്രധാനമന്ത്രി

 

ദുബായ്: ഇന്ത്യയില്‍ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ യു.എ.ഇ. സന്നദ്ധത അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതിനായിരത്തോളം പേരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്.

തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യയും യു.എ.ഇയും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇക്കാര്യത്തില്‍ യു.എ.ഇ. ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കും. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വം നേടുക എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഹ്രഹത്തിന് യു.എ.ഇ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രവാസികള്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും മോദി പറഞ്ഞു. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിനുശേഷം ഇന്ത്യ ഒരുപാട് വിലക്കുകള്‍ നേരിട്ടു. ഇത് മറികടക്കാന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പ്രവാസികളുടെ സഹായമാണ് തേടിയത്. ഇന്നും പ്രവാസികളുടെ സംഭാവന തന്നെയാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് പറയാന്‍ എനിക്ക് അഭിമാനമേ ഉള്ളൂ പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയ്ക്കും ദുബായിക്കും ഇടയില്‍ എഴുന്നൂറ് വിമാന സര്‍വീസുകള്‍ ഉണ്ട്. എന്നിട്ടും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെയെത്താന്‍ 34 വര്‍ഷമെടുത്തതെന്ന് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഊഷ്മളമായ സ്വീകരണമാണ് യു.എ.ഇ.യിലെ ഭരണാധികാരകികള്‍ എനിക്ക് നല്‍കിയതെന്ന് മോദി പറഞ്ഞു.

എജെ

Share this news

Leave a Reply

%d bloggers like this: