ബാങ്കോക്ക് സ്‌ഫോടനം നടുക്കം വിട്ടുമാറാതെ ജനീലിയയും റിതേശ് ദേശ്മുഖും

 

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ നടുക്കം മാറാതെ നടി ജനീലയും ഭര്‍ത്താവ് റിതേശ് ദേശ്മുഖും. ഇരുവരും താമസിച്ചിരുന്ന സ്ഥലത്തിന് എതിര്‍വശത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ വിവരം ട്വിറ്ററിലൂടെ ഇരുവരും പുറത്തുവിട്ടു. ‘ ഞങ്ങള്‍ താമസിക്കുന്ന മാളിന് എതിര്‍വശത്താണ് സ്‌ഫോടനമുണ്ടായത്, ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണ്‍ മുഴങ്ങുന്നത് കേള്‍ക്കാം. ഞങ്ങള്‍ സുരക്ഷിതരാണ്. എന്നാല്‍ ഇവിടെ ഭീകരമായ അവസ്ഥയാണെന്നും ജനീലിയ ട്വീറ്റ് ചെയ്തിരുന്നു.

ബാങ്കോക്കിലുള്ള ഹിന്ദു ക്ഷേത്രത്തിനു സമീപം ബോംബ് സ്‌ഫോടനം. 27 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രഹ്മാവിന്റെ പേരിലുള്ള ക്ഷേത്രം ബാങ്കോക്കിലെ പ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മൂന്നു വലിയ ഷോപ്പിങ് മാളും ഉണ്ട്. ഈ ഒരു ഷോപ്പിങ് മാളിലായിരുന്നു ജനീലിയയും റിതേശും. ഒരു പരസ്യത്തിന്റെ ഷൂട്ടിങിനു വേണ്ടിയാണ് ഇരുവരും ബാങ്കോക്കിലെത്തിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: