ഏഴാം ക്ലാസുകാരന്‍ ആദിത്യയുടെ ഹൃദയം ചെന്നൈയിലേക്ക്

 

കൊച്ചി: സംസ്ഥാനത്തിന്റെ അതിര്‍ത്തി പിന്നിട്ട് ഒരു അവയവദാനം കൂടി. മത്സിഷ്‌ക മരണം സംഭവിച്ച ഏഴാം ക്‌ളാസ് വിദ്യാര്‍ഥി ആദിത്യ പോള്‍സണിന്റെ ഹൃദയം ചെന്നൈയിലേക്ക്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ശസ്ത്രക്രിയയില്‍ വേര്‍പെടുത്തുന്ന ഹൃദയം വിമാന മാര്‍ഗം ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആദിത്യയുടെ കരളും വൃക്കകളും കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കണ്ണ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഐ ബാങ്കിനും കൈമാറും. വൈകിട്ട് 6.30 ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഹൃദയം പ്രത്യേക വിമാനത്തിലാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്.

ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിയായ ആദിത്യ പോള്‍സണിന് കാറപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. തൃശൂരിലെ കുമുഡിയില്‍ ആദിത്യയും പിതാവും സഞ്ചരിച്ച കാര്‍ സ്‌കൂള്‍ ബസിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ആദിത്യയുടെ പിതാവ് ഐ.സി.യുവില്‍ ചികിത്സയിലാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: