ലോക ചാംപ്യന്‍ഷിപ്പില്‍ വേഗത്തിന്റെ രാജവായി ഉസൈന്‍ ബോള്‍ട്ട്

ബെയ്ജിംഗ് : ചൈനയുടെ പക്ഷി കൂട് സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് കാണികളെ സാക്ഷിയാക്കി ലോകത്തിലെ വേഗത്തിന്റെ രാജാവ് താന്‍ തന്നെയാണെന്ന് അടിവരയിട്ടുറപ്പിച്ചാണ് ബോള്‍ട്ട് ഇന്നലെ കളം വിട്ടത്. കടുത്ത വെല്ലുവിളിയായി ഗാഡിലിന്‍ തൊട്ടു പിന്നിലുണ്ടായിരുന്നെങ്കിലും ബോള്‍ട്ട് തന്നെ സ്വര്‍ണ്ണം സ്വന്തമാക്കി. ഈ സ്വര്‍ണ്ണ നേട്ടത്തൊടെ ജമൈക്കകാരന്റെ ആറാം ലോക ചാംപ്യന്‍ഷിപ്പ് വിജയമാണ് ലോകവും ഒപ്പം ബോള്‍ട്ടും ആഘോഷിക്കുന്നത്. 9.79 സെക്കന്റിലാണ് ബോള്‍ട്ട് തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ചാംപ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ കടുത്ത വെല്ലുവിളിയായി നിന്ന ജസ്റ്റിന്‍ ഗാട്‌ലി ഫൈനലിലും തകര്‍പ്പന്‍ ഓട്ടമാണ് കാഴ്ചവെച്ചതെങ്കിലും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെക്കന്റുകളുടെ നൂറിലൊരംശം മാത്രം പിന്നിലായ ഗാഡ്‌ലി 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.80 സെക്കന്റുകള്‍കൊണ്ടായിരുന്നു. പ്രാഥമിക റൗണ്ടുകളില്‍ കാണുന്ന അതേ പതുങ്ങിയുള്ള ഓട്ടമായിരുന്നു ഇത്തവണയും ബോള്‍ട്ടിന്. എന്നാല്‍ ആ സമയത്തെല്ലാം അമേരിക്കയുടെ ഗാഡ്‌ലി മുന്നുന്ന വേഗവും സമയവും കുറിച്ചപ്പോള്‍ സ്‌റ്റേഡിയത്തിലെ കാണികള്‍ക്കും ലോകത്തിലെ കായിക പ്രേമികള്‍ക്കും ഉറപ്പായിരുന്നു നല്ലൊരു ഫൈനല്‍ ഉറപ്പിക്കാമെന്ന്. അത് അങ്ങനെ തന്നെ സംഭവിച്ചു. തുടക്കത്തില്‍ മങ്ങി നിന്ന ബോള്‍ട്ട് ഫൈനലില്‍ തന്റെ ഒന്നാമന്റെ പട്ടം സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഗാഡ്‌ലിയില്‍ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: