ഒരു ഓണാഘോഷവും പുതിയ നിയമസംഹിതയും

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് .കൂട്ടുകൂടാനുള്ള അവന്റെ പ്രാഥമിക ത്വരയെ ഉപയോഗപ്പെടുത്തി കൊണ്ടാണ് സംഘടന പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നതും മുന്നേറുന്നതും .അതുപക്ഷേ ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുതുന്നതും മലയാളി ആണെന്ന് ഹാസ്യരൂപേണ പറയുന്നതിലും അതിശയോക്തി ഒട്ടും തന്നെ ഇല്ല.പ്രത്യേകിച്ച് അയര്‍ലണ്ടില്‍ ഒരുപാട് സംഘടനകളും അവയുടെ പ്രവര്‍ത്തനവും ഇവയെ ശരിവെയ്ക്കുന്നു .

കഴിഞ്ഞ ദിവസമാണ് അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ആദ്യത്തെ ഓണാഘോഷത്തിനു പോയത് .വിദേശികളായ ഇന്ത്യക്കാരും സ്വദേശികളായ ഐറിഷ്‌കാരും ഉള്‍പ്പെട്ടവര്‍ വേദിയും സദസ്സും നിറഞ്ഞ സദസ്സ് …………….കലാപരിപാടികളും പാരമ്പര്യ രീതിയിലുള്ള ഓണ സദ്യയും കൊണ്ട് സമ്പുഷ്ടമായതു .പക്ഷെ ഒന്നിന്റെ അഭാവം മുഴച്ചു നിന്നിരുന്നു ,മലയാളിയുടെ രക്തത്തില്‍ എന്നും അലിഞ്ഞു ചേര്‍ന്ന ഒരു വികാരമുണ്ട് സ്‌നേഹം പഠിപ്പിക്കുന്നതിനോടൊപ്പം കുഞ്ഞുമനസ്സുകളില്‍ ഓതി കൊടുക്കുന്ന അതിഥി ദേവോ ഭവ എന്ന വിശ്വ മാനവികതയുടെ സ്‌നേഹമന്ത്രം .

ഒരു വ്യക്തിയെ ഏറ്റവും മോശമായി അപമാനിക്കാന്‍ സാധിക്കുന്നത് ഏറ്റവും മോശം രീതിയില്‍ ഭക്ഷണം നല്കി തന്നെയാണ് (മോശം ഭക്ഷണം എന്നല്ല അതിനര്‍ത്ഥം)
ദിവസങ്ങള്ക്ക് മുന്നേ ടിക്കറ്റ് എടുത്തവരും പിന്നീടു ടിക്കറ്റ് എടുത്തവരും തമ്മിലുള്ള വെത്യാസം എന്താണെന്ന് ഇനിയും മനസ്സിലാകുന്നില്ല പ്രേത്വേകിച്ചു കമ്മറ്റിക്കാര്‍ മാത്രം ടിക്കറ്റ് വില്‍ക്കുമ്പോള്‍ …….

തമാശയായി തോന്നിയ ഒരു കാര്യമുണ്ട് കമ്മറ്റിക്കാര്‍ ഭക്ഷണം കഴിച്ചില്ല എന്ന പബ്ലിക് വിളംബരം ഒരു മാത്രയെങ്കിലും കോളേജ് ജീവിതത്തിലേക്കും നാട്ടിലെ അധ്യയന ജീവിതത്തിലേക്കും ഓര്‍മ്മകള്‍ പോയീ .വേദനയോടെ പറയട്ടെ ഇതിലും മോശമായി നിങ്ങള്‍ക്കു നിങ്ങളെ താഴ്ത്തി കെട്ടനാകില്ല

ഏറ്റവും ഒടുവില്‍ ജയ്ഹിന്ദ് എന്ന് ഉച്ചത്തില്‍ ആര്‍ത്തുവിളിക്കുന്നത് കണ്ടു .അതിനും 5 മിനിറ്റ് മുമ്പ് മാത്രമാണ് ബഹുമാന്യ കമ്മറ്റി മെമ്പര്‍ സാമ്പത്തിക നെരുക്കതിന്റെ കണക്കു ആംഗലേയ ഭാഷയില്‍ വളരെ ശക്തമായ രീതിയില്‍ ആവിഷ്‌ക്കരിച്ചത് .പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യയുടെ ദാരിദ്ര്യം വിട്ടു കിട്ടുന്ന നക്കപിച്ചയിലാണ് എന്നും നമ്മളുടെ കഴുകന്‍ കണ്ണുകള്‍ അതോടൊപ്പം നഷ്ടപെട്ടുപോകുന്ന സ്വന്തം രാജ്യത്തിന്റെ അഭിമാനം നമുക്ക് കണ്ടില്ലെന്നു വെയ്ക്കാം എന്നത്തേയും പോലെ

തുറന്നു പറയട്ടെ സംഘടന മികവില്ലയ്മയുടെ കല്ലുകടി മുഴച്ചു നിന്ന ഈ പരിപാടി ഇനിയും തെറ്റ് തിരുത്തിയില്ലെങ്കില്‍ അധികം താമസിയാതെ ഒരു കുടുംബ സംഗമം മാത്രമാകാന്‍ സാധ്യതയുണ്ട് .
Aswathy Plackal

Share this news

Leave a Reply

%d bloggers like this: