എഫ്ബിഡി ഇന്‍ഷുറന്‍സിന് നികുതി നല്‍കും മുമ്പ് €96മില്യണ്‍ നഷ്ടം

ഡബ്ലിന്‍: എഫ്ബിഡി  ഇന്‍ഷുറന്‍സ് കമ്പനിക്ക് ഈ വര്‍ഷം ആദ്യ ആറ് മാസത്തില്‍ നികുതി  നല്‍കും മുമ്പുള്ള നഷ്ടം €96മില്യണ്‍.  ഫലം ജീവനക്കാര്‍ക്കും കമ്പനിക്കും ഓഹരി ഉടമകള്‍ക്കും നിരാശ പകരുന്നതാണെന്ന് ഇടക്കാല സിഇഒ ആയി നിയമിക്കപ്പെട്ട ഫിയോന Fiona Muldoon അഭിപ്രായപ്പെടുകയും ചെയ്തു. രാജ്യത്ത് കമ്പനിയുടെ ബിസ്നസിലുള്ള അനിശ്ചിതത്വം തുടരുകയാണെന്നതിന്‍റെ സൂചനയാണിത്. നിലവിലെ നയം വെച്ച് ലാഭത്തിലെത്തിക്കാന്‍ കഴിയില്ല. ഇതോടെ കമ്പനി നയങ്ങള്‍ പുനപരിശോധിക്കുകയാണ്.

ഏറ്റവും മികച്ച ബിനസ് മാര്‍ഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ ചെലവ് കുറയുകയും ലാഭകരമായ ബിസ്നസുകള്‍ മാത്രം മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യാം. കമ്പനിയെ ലാഭത്തിലെത്തിക്കുമെന്നത് ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കുന്നുണ്ട്.  ചെലവ് ചുരുക്കലിന്‍റെ ഭാഗമായി തൊഴില്‍ പിരിച്ച് വിടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പ്  പറയാന്‍ Muldoon രാവിലെ സംസാരിച്ചപ്പോള്‍ തയ്യാറായിട്ടില്ല. ജീവനക്കാരോട് സംസാരിക്കട്ടെ എന്നാണ് വ്യക്തമാക്കിയത്.

നിരക്കിലും വിലയിടുന്നതിലും ലാഭം ഉണ്ടാക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ ഉണ്ടാകും. അമ്പത് ശതമാനം ഓഹരി വില്‍ക്കുന്നുമുണ്ട്.  പുതിയ സോള്‍വന്‍സി ചട്ടപ്രകാരം ആവശ്യമായ മൂലധനം സ്വരൂപിക്കുന്നതിന് നടപടികളെടുക്കുന്നതിന്‍റെ ഭാഗമായാണിത്. 2014 ല്‍  €4.5 മില്യണിന്‍റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. തൊട്ട് മുന്‍ വര്‍ഷം €51.4 ലാഭമായിരുന്നു. സിഇഒ ആയിരുന്ന ആന്‍ഡ്രൂ ലോങ് ഫോര്‍ഡ് സമീപകാലത്താണ് രാജിവെച്ചത്.

Share this news

Leave a Reply

%d bloggers like this: