അഭിഷേകാഗ്‌നിക്ക് ഇന്ന് തുടക്കം…ആയിരങ്ങള്‍ ധ്യാന നിറവിലേക്ക്

ഡബ്ലിന്‍: ലിമെറിക്ക് വചന മാധുര്യത്തിന്‍റെ നിറവിലേക്കുണരുന്നു. ഇന്ന് മുതല്‍ മൂന്ന് ദിവസം ധ്യാനത്തിന്‍റെ സൗഖ്യം തേടി ജനസഹസ്രങ്ങള്‍ ലിമെറിക്കില്‍ ഒത്ത് കൂടും. ലിമെറിക്ക് റേസ് കോഴ്‌സിലാണ്  ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലീമറിക്ക് അഭിഷേകാഗ്‌നി. ധാന്യം 30-ാം തീയതി വരെ തുടരും.

ലിമെറിക്കിലെ റേസ് കോഴ്‌സില്‍ മൂന്ന് ദിവസത്തെ പരിപാടികള്‍ വിപുലമായിട്ടാണ് സംഘടിപ്പിക്കുന്നത്. രാവിലെ 8 മണിയോടെ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ റേസ്‌ കോഴ്‌സ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും. രാവിലെ മുതല്‍ തന്നെ ധ്യാനഗുരുവിനെ നേരിട്ട് കണ്ടു പ്രാര്‍ഥിക്കാവുന്നതാണ്.സീറോ മലബാര്‍ സഭയുടെ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ധ്യാനം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.

ബ്രദര്‍ സാബു ആറുതൊട്ടിയും ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൗണ്‍സിലിങ് രാവിലെ മുതല്‍ ആരംഭിക്കുന്നുണ്ട് കുട്ടികളുടെ ധ്യാനത്തിനു നേതൃത്വം നല്കുന്ന യു കെ സെഹിയോന്‍ മിനിസ്ട്രി ടീം എത്തിയിട്ടുണ്ട്.
ശനിയാഴ്ച ലിമറിക്ക് രൂപത ബിഷപ്പ് മോസ്റ്റ് റവ. ഡോ. ബ്രണ്ടന്‍ ലീഹി വചനസന്ദേശം നല്‍കും. ധ്യാനത്തിനെത്തുന്നവര്‍ക്ക് ഹോട്ടലുകളിലും മലയാളി വീടുകളിലുമായി താമസൗകര്യം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എത്തിയ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിനെയും സംഘത്തെയും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫ്രാന്‍സീസ് നീലങ്കാവിലിന്റെ നേതൃത്വത്തിലുള്ള ലീമറിക്ക് സീറോ മലബാര്‍ ചര്‍ച് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചിരുന്നു.

.ലിമറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ലിമറിക്കില്‍ നടത്തിവരാറുള്ളതാണ്  അഭിഷേകാഗ്‌നി. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ധ്യാനം നടക്കുക. നാല് ഭാഗങ്ങളിലായി നടത്തുന്ന ധ്യനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.  രണ്ടായിരത്തിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളതാണ് റേസ് കോഴ്‌സ്. ആയിരക്കണക്കിന് പേര്‍ക്ക് ഓരേ സമയം ഇരിക്കുന്നതിനും സൗകര്യമുള്ളതാണ് ഹാള്‍.

Share this news

Leave a Reply

%d bloggers like this: