കോര്‍ക്കില്‍ വരും വര്‍ഷങ്ങളില്‍ 450 തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടും

ഡബ്ലിന്‍: കോര്‍ക്കില്‍ വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ 450 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അക്കൗണ്ടിങ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ Deloitte  അടുത്തനാല് വര്‍ഷത്തേക്ക് സേവനം വിപുലീകരിക്കുന്നതിന് വേണ്ടി നാനൂറ് പുതിയ റിക്രൂട്ട്മെന്‍റ് നടത്താനാണ് നീക്കം നടത്തുന്നത്. അടിയന്തരമായി നൂറ് പേരെയും വരും വര്‍ഷങ്ങളില്‍ മുന്നൂറ് പേരെയുമായിരിക്കും റിക്രൂട്ട് ചെയ്യുന്നത്. പ്രധാനമായും ഡബ്ലിന്‍ കേന്ദ്രീകരിച്ചായിക്കും റിക്രൂട്ട്മെന്‍റുകള്‍.

ഡാറ്റാ അനലിസ്റ്റിക്, ഡിജിറ്റല്‍ ഡിസൈന്‍,  ഫിനാന്‍സ്, ഫിനാഷ്യല്‍ ടെക്നോളജി, കസ്റ്റമര്‍ സ്ട്രാറ്റജി മേഖലയിലേയ്ക്കായിരിക്കും റിക്രൂട്ട്മെന്‍റുകള്‍. ഡബ്ലിന്‍, ലിമെറിക്, കോര്‍ക്ക് എന്നിവിടങ്ങളില്‍ Deloitteയ്ക്ക് ഓഫീസുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി കണ്‍സള്‍ട്ടിങ്സ്ഥാപനമായ സിസ്റ്റം ഡൈനാമിക്സിനെ Deloitte ഏറ്റെടുക്കുന്നതിന് അനുമതിയായിട്ടുണ്ട്. ഇത് കൂടാതെ കോര്‍ക്കില്‍ എപിസി എന്ന മൈഗ്രോബയോം ഇന്‍സ്റ്റിറ്റ്യൂട്ട് അമ്പത് തൊഴില്‍ അവസരം സൃഷ്ടിക്കുന്നുണ്ട്.

യുസിസി, കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുമായി ചേര്‍ന്ന്പ്രവര്‍ത്തിക്കുന്നതാണ് മൈക്രോബയോം.

Share this news

Leave a Reply

%d bloggers like this: