മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി

പാട്‌ന: ഭൂനിയമത്തിനെതിരായ സ്വാഭിമാന യാത്രയില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍.

മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ബീഹാര്‍ ജനതയെ അവഹേളിക്കുന്നതാണ് മോദിയുടെ ഡി.എന്‍.എ പരാമര്‍ശം. ജനതാദള്‍(യു), ലാലുവിന്രെ ആര്‍.ജെ.ഡി എന്നിവരും കോണ്‍ഗ്രസും ചേരുന്ന സെക്കുലര്‍ സഖ്യത്തിന്രെ ആദ്യ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പിന്നോക്ക മുസ്ലിങ്ങള്‍ ബി.ജെ.പിക്കെതിരെ അണിചേരണമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. സ്മാര്‍ട്ട് സിറ്റികളല്ല, സ്മാര്‍ട്ട് വില്ലേജുകളാണ് വേണ്ടതെന്നും ലാലു പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: