നാട്ടിലേക്ക് മടങ്ങുന്ന നഴ്‌സുമാരെ കാത്ത് ഇന്ത്യയില്‍ വന്‍ അവസരങ്ങളും ശമ്പളവും; ഇന്ത്യയില്‍ 2.4 മില്യണ്‍ നഴ്‌സുമാരുടെ കുറവ്

ഡല്‍ഹി: ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തുന്ന നഴ്‌സുമാര്‍ക്ക് ഇന്ത്യയില്‍ വന്‍ അവസരങ്ങള്‍. ഡോക്ടര്‍മാരെയും വെല്ലുന്ന ശമ്പളമാണ് ഇവിടെ നഴ്‌സുമാരെ കാത്തിരിക്കുന്നതെന്നാണ് സൂചന. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് നഴ്‌സുമാര്‍ക്ക് കനത്ത ശമ്പള വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ ആരോഗ്യ വിപ്ലവം പദ്ധതിയുടെ ഭാഗമായാണ് നഴ്‌സുമാരെ നിയമിക്കുന്നത്.

യുകെയില്‍ നിന്നു മടങ്ങുന്ന നഴ്‌സുമാര്‍ക്ക് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിക്കാം. ഗ്രാമീണ മേഖലയിലാകും സേവനമനുഷ്ടിക്കേണ്ടി വരിക. ബ്രിട്ടനില്‍ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലാകും ഇന്ത്യയിലെ ശമ്പളം. ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തുന്ന നഴ്‌സുമാരെ സംരക്ഷിക്കാന്‍ നടപടി ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സി.കെ. മിശ്ര പറഞ്ഞു. ഇന്ത്യയില്‍ 2.4 മില്യണ്‍ നഴ്‌സുമാരുടെ കുറവുണ്ട്. 2020 ഓടെ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ നിന്നു പുറത്തുപോകേണ്ടി വരുമെന്നാണ് സൂചന.

2012 ലെ പുതിയ ഇമിഗ്രേഷന്‍ നിയമപ്രകാരം യുകെയിലെത്തി ആറു വര്‍ഷമായവര്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 35,000 പൗണ്ട് ലഭിച്ചാല്‍ മാത്രമേ യുകെയില്‍ തുടരാനാകൂ. എന്നാല്‍ ഇത് അസാധ്യമാണ്. ഒരു സീനിയര്‍ നഴ്‌സിന്റെ ശമ്പളമാണിത്.

Share this news

Leave a Reply

%d bloggers like this: