സാധനങ്ങളുടെ വിലയില്‍ കുറവ് വരുന്നു..സേവന മേഖലയില്‍ ചെലവ് വര്‍ധിക്കുന്നു

ഡബ്ലിന്‍: രാജ്യത്തെ മിക്ക സാധനങ്ങളുടെയും വില കുറയുന്നതായി റിപ്പോര്‍ട്ട്. അതേ സമയം സേവന മേഖലയില്‍ ചെലവ് വര്‍ധിക്കുകയും ചെയ്യുന്നു.പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച് കണക്കുകള്‍ കഴിഞ്ഞ പന്ത്രണ്ട് മാസമായി കാണിക്കുന്നത് 0.2ശതമാനം കുറ‍ഞ്ഞതായാണ്. ജൂലൈ വരെയുള്ളതാണ് കണക്കുകള്‍. കഴിഞ്ഞ മാസവും പൊതുവെ വില കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും വ്യക്തമാക്കുന്നു.

അതേ സമയം വിലയിടിവ് മോട്ടോര്‍ ഇന്‍ഷുറന്‍സ്, വീട് വില, വാടക, ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ചെലവ് എന്നിവിയുടെ കാര്യത്തില്‍ ബാധകമാകുന്നില്ലെന്നതും ചെലവ് വര്‍ധിക്കുകയാണെന്നതും നിരാശജനകമാണ്. ഈമേഖലയിലെ ചെലവ് വര്‍ധന ഇരട്ട അക്കത്തിലാണ് പലപ്പോഴും വര്‍ധിക്കുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന 20 ശതമാനമാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്. ചുരുക്കത്തില്‍ ഈയൊരുറ്റ വര്‍ധന മതി സാധനങ്ങളുടെ വിലകളിലെ ഇടിവിന്‍റെ ഗുണം മുഴവന്‍ ജനങ്ങളില്‍ നിന്ന് ചോര്‍ത്തി കളയാന്‍.

ഇന്ധന വിലയിലെ ഇടിവുകൊണ്ടുണ്ടായ നേട്ടവും ഇതോടെ അനുഭവപ്പെടാതായി. സ്റ്റുഡന്‍റ് രജിസ്ട്രേഷന്‍ ഫീസ് 2750യൂറോ ആയിരുന്നത് ഇക്കുറി 3000 യൂറോ ആയി. വാടക വര്‍ധിച്ചത് പത്ത് ശതമാനം വരെയാണ്. അതേസമയം പലചരക്ക് മേഖലയില്‍ ചില്ലറ കച്ചടവടക്കാര്‍ വില കുറച്ച് നല്‍കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആടംബര വസ്തുക്കള്‍ക്ക് റിഡക്ഷനും അനുവദിക്കുന്നു. സിഎസ്ഒ കണക്ക് പ്രകാരം ഭക്ഷണം-പാനീയം എന്നിവയുടെ വലി 2.4ശതമാനം കഴിഞ്ഞ ഒരു വര്‍ഷമായി ഇടിഞ്ഞു. എന്നാല്‍ വീട്ട് സാധനങ്ങളുടെ വിലയില്‍ വര്‍ധനയുണുള്ളത്.

Share this news

Leave a Reply

%d bloggers like this: