ലളിത് മോഡി മാള്‍ട്ടയിലുള്ളതായി സൂചന, ഇന്റര്‍പോള്‍ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

 

ഡല്‍ഹി:സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യ തിരയുന്ന കുറ്റവാളിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയെ ഇന്റര്‍ പോള്‍ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ലളിത് മോഡി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി ഇന്റര്‍പോളിനു വിവരം ലഭിച്ചെന്നാണ് സൂചന.ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ മോഡിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

റെഡ്‌കോര്‍ണര്‍ ഉള്ളതിനാല്‍ ലളിത് മോഡിയെ ഏത് രാജ്യത്തുനിന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആദ്യ ചെയര്‍മാനായ മോഡിയെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2010ല്‍ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് മോദി ഇന്ത്യ വിട്ട് വിദേശത്തേക്ക് കടന്നു. ലണ്ടനില്‍ ഒളിവില്‍ കഴിയുകയായിരുന്ന മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള രേഖകള്‍ സിബിഐ കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഇന്റര്‍പോളിന് കൈമാറിയിരുന്നു.

Share this news

Leave a Reply

%d bloggers like this: