സ്വവര്‍ഗ വിവാഹ തുല്യത…ഹിതപരിശോധനാഫലം ടൂറിസം മേഖലയില്‍ ഗുണകരമാകുന്നു

ഡബ്ലിന്‍: മേയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്  ഹിതപരിശോധന അനുകൂലമായത് മുതല്‍ ടൂറിസം മേഖലയ്ക്ക് വന്‍ നേട്ടമെന്ന് റിപ്പോര്‍ട്ട്. 13 ശതമാനം വരെ ടൂറിസം സമ്പത് രംഗം വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. എല്‍ജിബിടി കാപിറ്റല്‍ എന്ന യുകെയിലെ കമ്പനിയുടെ കണക്ക്പ്രകാരം എല്‍‌ജിബിടി സമൂഹം ടൂറിസം മേഖലയില്‍ മാത്രം വന്‍തുകയാണ് ചെലവാക്കിയിരിക്കുന്നത്. ഏകദേശം 843മില്യണ്‍ യൂറോയാണ് ഐറിഷ് സമ്പത് രംഗത്ത് ഇവര്‍ ക്രയവിക്രയം ചെയ്തിരിക്കുന്നതെന്ന് അനുമാനിക്കാമെന്നും വ്യക്തമാക്കുന്നു. Fáilte Irelandന്‍റെ കണക്ക് പ്രകാരം 6.6ബില്യണ്‍ യൂറോ ആണ് 2014 ആകെ ടൂറിസം വരുമാനം. ഈ വര്‍ഷം ഇത് വരെയായി അഞ്ച് മില്യണ്‍ സന്ദര്‍ശകരാണ് അയര്‍ലന്‍ഡില്‍ എത്തിയിരിക്കുന്നത്.

ഇതോടെ ഈ വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും കഴിഞ്ഞ വര്‍ഷത്തെ 7.1മില്യണ്‍ സന്ദര്‍ശകര്‍ എന്നത് വേഗത്തില്‍ തന്നെ മറി കടക്കുമെന്ന് ഉറപ്പായിടിട്ടുണ്ട്. എല്‍ജിബിടി സമൂഹം വളരെയേറെ ചെലവഴിക്കുന്നവരാണെന്നും വിനോദ യാത്രകള്‍ കൂടുതലായി നടത്തുന്ന സമൂഹമാണെന്നും ചൂണ്ടികാണിക്കുന്നുണ്ട്. ഹിതപരിശോധനയോടെ ലോകശ്രദ്ധപിടിച്ച് പറ്റുകയായിരുന്നു അയര്‍ലന്‍ഡ്. പരിശോധനാ ഫലമാകട്ടെ എല്‍‌ജിബിടി കമ്മ്യൂണിറ്റിക്ക് അനുകൂലമാവുകയും ചെയ്തിരുന്നു. പൊതുവേ സഹൗര്‍ദപരമായ മനോഭവാമുള്ളതാണ് ഐറിഷ് സമൂഹം. വിനോദസ‍ഞ്ചാരമേഖലയാകട്ടെ ഏറെക്കുറെ ഉണര്‍വ് പ്രകടമാക്കുന്ന മേഖലയുമാണ്. ടൂറിസം അയര്‍ലന്‍ഡ് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ടൂറിസം മേഖലയില്‍ ഹിതപരിശോധനയുടെ ഫലം കൂടി ഗുണകരമായി പ്രതിഫലിക്കുമെന്നാണ് ഇതോടെ ചൂണ്ടികാണിക്കപ്പെടുന്നത്.

 

 

Share this news

Leave a Reply

%d bloggers like this: