കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കാന്‍ തയാറെന്നു പോര്‍ച്ചുഗല്‍

ലിസ്ബണ്‍: രാജ്യത്തു കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കാന്‍ സന്നദ്ധമാണെന്നു പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചു. 1,500 എന്ന നിശ്ചിത എണ്ണത്തിനപ്പുറത്ത് ആളുകള്‍ക്ക് രാജ്യം അഭയം നല്കും. പോര്‍ച്ചുഗീസ് ഗ്രാമവികസന മന്ത്രി മിഗ്വേല്‍ പൊയ്‌റിസ് മഡുറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കാന്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും തയാറാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാജ്യങ്ങള്‍ ഇതിന് തയാറാകുന്നില്ലെങ്കില്‍ അതിനു പരിഹാരം കണ്ടെത്താനും തങ്ങള്‍ തയാറാണെന്നും മിഗ്വേല്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: