1977നു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

 

കൊച്ചി: 1977നു ശേഷമുള്ള വനംകൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2002-ല്‍ തിരുവാങ്കുളത്തെ പരിസ്ഥിതി സംഘം പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എന്‍.ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ആറു മാസത്തിനകം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് 7,000 ഹെക്ടര്‍ വനംഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി വിധി

Share this news

Leave a Reply

%d bloggers like this: