രാജ്യത്ത് ഏറ്റവും നിലവാരമുള്ള crècheകള്‍ പടിഞ്ഞാരന്മേഖലയില്‍

ഡബ്ലിന്‍: രാജ്യത്തെ ഏറ്റവും നല്ല ശശുപരിചരണ കേന്ദ്രങ്ങള്‍ പടിഞ്ഞാറന്‍ മേഖലയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഡബ്ലിനിലും ലിന്‍സറ്റിലും ഉള്ളതിനേക്കാളും നിലവാരമുള്ള കേന്ദ്രങ്ങളാണിവ. ടുസ്ലയുടെയും ചൈല്‍ഡ് ആന്‍റ് ഫാമിലി ഏജന്‍സിയുടെയും പരിശോധനങ്ങളുടെ ഗുണം മൂലംമാണ് ഈ ഉയര്‍ന്ന നിലവാരം. കേന്ദ്രങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വിവിധ നിലവാരത്തിലാണ് രാജ്യമെമ്പാടും ശിശുപരിചരണ കേന്ദ്രങ്ങളുള്ളത്.

ലിമെറിക് മികച്ച കേന്ദ്രങ്ങള്‍ ലഭ്യമാകുന്ന മേഖലയുടെ കൂട്ടത്തിലുണ്ട്. ഇവിടെ നാലില്‍ മൂന്ന് ഭാഗം പരിചരണ കേന്ദ്രങ്ങളും ടുസ്ല പരിശോധിച്ചതില്‍   പൂര്‍ണമായും മാനദണ്ഡപ്രകാരമുള്ളവയാണ്. മേഖലയിലെ നിലവരാത്തില്‍ ഒരു പൊതു സ്വഭാവം ഇല്ലാത്തത് ആശങ്കയ്ക്ക് ഇട നല്‍കുന്നതാണ്. ഡബ്ലിനിലെ  Links Crèche ,Montessori in Malahide  യ്ക്കും കഴിഞ്ഞ ദിവസം ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ട നടപടി എടുക്കാത്തിന് കുറ്റക്കാരനെന്ന ആരോപണം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

കൂടാതെ കുട്ടികളുടെ ക്ഷേമത്തിനായി നടപടി എടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ടുസ്ലയുടെ 49 ഇന്‍സ്പെക്ടര്‍മാരാണ് 46000 കേന്ദ്രങ്ങള്‍ പരിശോധിച്ചകുന്നത്. എന്നാല്‍ വ്യാപക പരിശോധന ഇനിയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഇത് മൂലം പല കൗണ്ടികളിലെയും നിലവാരം പരിശോധിച്ചിട്ടില്ല അ‍ഞ്ച് വര്‍ഷം വരെ പരിശോധിക്കപ്പെടാതെ നില്‍ക്കുന്ന കേന്ദ്രങ്ങളുണ്ട്.

Share this news

Leave a Reply

%d bloggers like this: