എച്ച്എസ്ഇ സമാന്തര ലോകത്തിലെന്ന് ആരോഗ്യമന്ത്രിയുടെ ഉപദേശകന്‍ ചൂണ്ടികാണിച്ചിരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: എച്ച്എസ്ഇ സമാന്തര ലോകത്തിലെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്‍റെ സഹായിയുടെ വിമര്‍ശനമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വരേദ്ക്കര്‍ക്ക് ഇദ്ദേഹം ഇക്കാര്യം ചൂണ്ടികാണിച്ച് കത്തെഴുതുകയും ഉണ്ടായി. എച്ച്എസ്ഇയ്ക്കെതിരെ ഹിക്വ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന വിധമാണ് മന്ത്രിയുടെ രാഷ്ട്രീയ ഉപദേശകന്‍ ബ്രിയാന്‍ മുര്‍ഫിയുടെ കത്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിഡ് ലാന്‍ഡ് റീജിണല്‍ ആശുപത്രി  പോര്‍ട്ട് ലോയ്സിലെ പ്രശ്നങ്ങളില്‍ എച്ച്എസ്ഇയുടെ അലംഭാവത്തിനെതിരെ ഹിക്വയുടെ കടുത്ത വിമര്‍ശനം ഉണ്ടായിരുന്നു.

എച്ച്എസ്ഇയാകട്ടെ  ഈ  വര്‍ഷം ആദ്യം തയ്യാറായ കരട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും  നീതിക്ക് നിരക്കുന്നതുമല്ലെന്ന വിമര്‍ശനത്തിലുമായിരുന്നു. നിയമ നടപടിക്ക് വരെ പോകുന്നതിനും ആലോചന നടത്തിയിരുന്നു. മേയില്‍ വന്ന അന്തിമ റിപ്പോര്‍ട്ടിനെക്കുറിച്ച് മര്‍ഫി വരേദ്ക്കര്‍ക്ക് എഴുതിയതില്‍ രോഗികളുടെ സുരക്ഷിതത്വം ഗുരുതര പ്രതിസന്ധിയിലാണെന്ന് എടുത്ത് പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ പ്രതികരണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. അര്‍ത്ഥവത്തായ ഇടപെടല്‍ താമസിയാതെ തന്നെ നടത്തണമെന്നാണ് തോന്നുന്നതെന്ന് കത്ത് വ്യക്തമാക്കുന്നു.

എച്ച്എസ്ഇയുടെ പൊതുസ്വഭാവം നോക്കിയായിരിക്കും അന്തിറിപ്പോര്‍ട്ട് പുറത്ത് വിടുകയെന്ന് കരുതുന്നതായും കത്ത് പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ വിശദവും പരിഹാരമാര്‍ഗങ്ങളുമായി മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടതായും പറയുന്നു. ഹിക്വയുടെ അന്തിമറിപ്പോര്‍ട്ടിലുള്ള വിമര്‍ശനം നേരത്തെ കരട് റിപ്പോര്‍ട്ടിലുള്ളത് തന്നെയായിരുന്നു. ഇതിനിടയില്‍ എച്ച്എസ്ഇ വിമര്‍ശനങ്ങള്‍ പരിഹരിക്കുന്നതിന് നടപടി എടുത്തില്ലെന്ന് കരുതുന്നതായും വ്യക്തമാക്കുന്നുണ്ട്.  ഹിക്വയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ എച്ച്എസ്ഇ വെളിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്ത് പറയുന്നു.

Share this news

Leave a Reply

%d bloggers like this: