കാറ്റുകള്‍ക്ക് പേര് നല്‍കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് വരുന്നൂ…

ഡബ്ലിന്‍: കാറ്റുകള്‍ക്ക് പേര് നല്‍കാനുള്ള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കാന്‍ മെറ്റ് ഏയ്റീനിന്‍റെ ആലോചന. മെറ്റ് ഏയ്റീനിന്‍റെ പുതിയ നീക്കത്തിന് പിന്നില്‍ ജനങ്ങള്‍ക്ക് കാറ്റുകളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അവബോധമുണ്ടാക്കാനുള്ള ശ്രമമാണുള്ളത്. യുകെയിലെ കാലാവസ്ഥാനീരക്ഷണ ഓഫീസുമായി ചേര്‍ന്നാണ് പ്രൊജക്ട് വരുന്നത്. കാറ്റ് വരുന്ന കാലത്തെ അടിസ്ഥാനപ്പെടുത്തി പേര് നല്‍കുകയാണ് മുന്‍പ് ചെയ്തിരുന്നത്.

കാലാവസ്ഥ വളരെ മോശമാണെങ്കില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിനുള്ള വെല്ലുവിളികള്‍ ഏറെയാണെന്ന് മെറ്റ് ഏയ്റീന്‍ തലവന്‍ ജെറാള്‍ഡ് ഫ്ലെമിങ് പറയുന്നു. സാങ്കേതികമായി കാലാവസ്ഥ പ്രവചിക്കുക എന്നതിനേക്കാളും ജനങ്ങളില്‍ സന്ദേശമെത്തിക്കുക എന്നത് ഗൗരവമുള്ളതാണ്. സമയത്തിന് തന്നെ പ്രതികരിക്കുന്നതിന് വേണ്ടി വിവരങ്ങള്‍ തയ്യാറാക്കി നല്‍കേണ്ടതുണ്ട്. കാറ്റകുകള്‍ക്ക് പേരിടുന്നത് മൂലം ജനങ്ങള്‍ക്ക് വേഗത്തില്‍ തന്നെ അതിന്‍റെ സ്വഭാവം മനസിലാക്കാന്‍ സഹായിക്കും.

വടക്കന്‍ അത് ലാന്‍റിക് കാറ്റുകളില്‍ അയര്‍ലന്‍ഡിനും യുകെയും തുല്യമായ താത്പര്യമുണ്ട്. ഇരുമേഖലയിലെ കാലാവസ്ഥയെയും ഇത് ബാധിക്കുന്നുണ്ട്. പൊതുവായ പേരില്‍ കാറ്റുകളെങ്കില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. പേര് നല്‍കാന്‍ കാറ്റിന് മധ്യവര്‍ത്തിയായതോ ശക്തമായതോ ആയ വേഗത പ്രകടമായിരിക്കണം. ഇത് പ്രകാരം യെല്ലോ,റെഡ് മുന്നറിയിപ്പുകള്‍ മെറ്റ് ഏയ്റീന്‍ പുറപ്പെടുവിക്കും. ട്വിറ്റര്‍, ഫേസ് ബുക്ക്, ഈമെയില്‍ എന്നിവയിലൂടെയെല്ലാം പേരുകള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാം.

Share this news

Leave a Reply

%d bloggers like this: