ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റയാന്‍ ഹാരിസ്, മൈക്കിള്‍ ക്ലാര്‍ക്ക്, ക്രിസ് റോജേഴ്‌സ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ക്കു ശേഷം ഈ വര്‍ഷം വിരമിക്കുന്ന അഞ്ചാമത്തെ താരമാണ് ഹാഡിന്‍. ലോകകപ്പിനു ശേഷം ഏകദിന, ട്വന്റി-20യില്‍ നിന്നു വിരമിച്ച ഹാഡിന്റെ ടെസ്റ്റിലെ പടിയിറക്കം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. ആഷസ് പരമ്പരയില്‍ അവസാന മൂന്നു മത്സരങ്ങളിലും ഒഴിവാക്കപ്പെട്ടതും മകളുടെ അസുഖവുമാണ് വിരമിക്കല്‍ നേരത്തെയാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

കരിയറിന്റെ തുടക്കത്തില്‍ ആഡം ഗില്‍ക്രിസ്റ്റെന്ന പ്രതിഭയുടെ നിഴലിലായിരുന്നു ഹാഡിന്റെ അന്താരാഷ്ട്ര കരിയര്‍. 2001ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ചരിത്രത്തില്‍ ഇടംനേടിയ 2005-ലെ ആഷസിലുള്‍പ്പെടെ ടീമിലെ റിസര്‍വ് വിക്കറ്റ് കീപ്പറായ താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2008-ലാണ്. 66 ടെസ്റ്റില്‍ നിന്ന് 32.98 ശരാശരിയില്‍ 3,266 റണ്‍സും നാലു സെഞ്ചുറിയുമാണ് ഹാഡിന്റെ സമ്പാദ്യം. വിക്കറ്റിനു പിന്നില്‍ 262 ക്യാച്ചും എട്ടു സ്റ്റമ്പിംഗും സ്വന്തമാക്കിയിട്ടുണ്ട്. 169 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Share this news

Leave a Reply

%d bloggers like this: