അഭയാര്‍ത്ഥികളെ സ്വീകരിക്കാനും ആവശ്യങ്ങള്‍ അറിയാനും ഒരൊറ്റ സ്വീകരണ മേഖല വേണമെന്ന് ഹൗളിന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ എത്തുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് ഒരൊറ്റ സ്വീകരണ മേഖല വേണമെന്ന് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ ആവശ്യങ്ങളും ചികിത്സയും പോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. രോഗങ്ങളുണ്ടെങ്കില്‍ അവ രാജ്യത്ത് പടരുന്നതിന് മുമ്പ് നടപടി സ്വീകരിക്കാനും ഇത്തരം സംവിധാനം സഹായകരമാകുമെന്ന കണക്ക് കൂട്ടലാണ് ഹൗളിനുള്ളത്. ഇംഗ്ലീഷ് അറിയാതെ എത്തുന്നവരെ കൂടി പരിഗണിക്കുകയും സമൂഹത്തില്‍ ഉള്‍ചേര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ അയര്‍ലന്‍ഡിനെക്കുറിച്ച് വിവരങ്ങളും നല്‍കണം.

റെഡ് ക്രോസ് പോലുള്ളവയുടെ സഹായത്തോടെ അത്തരമൊരു സംവിധാനം സര്‍ക്കാര്‍  ആലോചിക്കുന്നുണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിച്ച് താമസമൊരുക്കുന്നതിന് വരുന്ന ചെലവ് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ധാരണയുണ്ടാക്കിയിട്ടില്ല. രണ്ട് മൂന്ന് കാര്യങ്ങളെ ആശ്രയിച്ച് ചെലവുകള്‍ മാറി മറിയും..ഇത്കൊണ്ട് തന്നെ എന്തുമാത്രം ചെലവ് വരുമെന്നത് വ്യക്തമല്ല. ആദ്യമായി അറിയേണ്ടത് എത് സമയത്താണ് അഭയാര്‍ത്ഥികള്‍ എത്തുകയെന്നാണ്. ഒരൊറ്റ സമയത്ത് മാത്രം എല്ലാവരും വരികയായിരിക്കുമെന്ന് പ്രതീക്ഷിനാവില്ലെന്നും ഹൗളിന്‍ വ്യക്തമാക്കുന്നു.

വളരെയേറെ കഷ്ടതകള്‍ സഹിച്ചായിരിക്കും അഭയാര്‍ത്ഥികളെത്തുക. അത് കൊണ്ട് തന്നെ ശ്രദ്ധയോടെയും സഹാനുഭൂതിയോടെയും വേണം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന്. ഇംഗ്ലീഷ് അറിയാത്തവര്‍ ഭയത്തോടെയാകും അയര്‍ലന്‍ഡിലെത്തുകയെന്നും മന്ത്രി പറ‍ഞ്ഞു.കാലം ചെല്ലുന്തോറും ഇവരെവിടെയാകുമെന്നതും ആലോചിക്കേണ്ടതുണ്ട്. കൃത്യമായി ചില കാര്യങ്ങള്‍ ചെയ്ത് നല്‍കേണ്ടി വരും. സ്ഥിരവാസത്തിനായി ഇവര്‍ക്ക് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തങ്ങളെവിടെയാണ്, അയര്‍ലന്‍ഡ് എന്താണ് എന്നത് അറിയണം. ആരോഗ്യ നില വളരെ പ്രധാനപ്പെട്ടതാണ്.

അടിയന്ത ചികിത്സാ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ നല്‍കാന്‍ കഴിയണം. ഇവയെല്ലാം ഒരൊറ്റ സ്വീകരണ കേന്ദ്രത്തില്‍ തന്നെ ലഭ്യമാകണമെന്നും ഹൗളിന്‍ പറയുന്നു. 

Share this news

Leave a Reply

%d bloggers like this: