എസ്.എന്‍.ഡി.പി.യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഎം

തിരുവനന്തപുരം : ആര്‍എസ്എസുമായുള്ള എസ്എന്‍ഡിപിയുടെ ബന്ധം നിലനില്ക്കുന്ന സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്ന് സിപിഎം വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആര്‍എസ്എസുകാരെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് പാര്‍ട്ടി ആരോപണം ഉന്നയിച്ചു. എസ്എന്‍ഡിപി ആര്‍എസ്എസുമായി ബന്ധം സ്ഥാപിക്കാനുളള ശ്രമം നടത്തുകയാണെന്നും ഈ സാഹചര്യത്തില്‍ യാതൊരു വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഎം അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം വിവാദമായതിനു പിന്നാലെ സിപിഎം മാപ്പു പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകുമായിരുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. സിപിഎമ്മിനെതിരെ വിവാദമുയര്‍ന്ന സമയത്ത് കോണ്‍ഗ്രസും മറ്റും രാഷ്ട്രീയ മുതലെടുപ്പ് ശ്രമിച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്നു പൊതുചടങ്ങില്‍ പ്രസംഗിക്കവെ എസ്എന്‍ഡിപിഎ വിമര്‍ശിച്ചു. ഗുരുവിനെ നന്ദിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും എസ്എന്‍ഡിപിയുടെ കുപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ മറുപടി നല്കി. ഗുരുവിന്റെ നിശ്ചലദൃശ്യം വിവാദമായതോടെ പോളിറ്റ് ബ്യൂറോയില്‍ നിന്നുവരെ ആ സംഭവം ഒഴിവാക്കാമായിരുന്നെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: