ദേശീയ ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന് എതിരെ കേസ്

ചണ്ഡിഗഢ്: ദേശീയ ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന് എതിരെ കേസ്.

അമീര്‍ ഖാന്‍ അവതാരകനായ ‘സത്യമേവ ജയതേ’ എന്ന ടി.വി ഷോയുടെ ഭാഗമായി ദേശിയ ചിഹ്നം ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. നവംബര്‍ മൂന്നിന് ഹരിയാന ഹൈക്കോടതി കേസ് പരിഗണിക്കും. ചണ്ഡിഗഢില്‍നിന്നുള്ള ഹര്‍മാന്‍ സിങ് എന്നയാളാണ് പരാതിക്കാരന്‍. ചാനല്‍ പരിപാടിക്കായി ദേശിയ ചിഹ്നം ഉപയോഗിക്കുകവഴി രാജ്യസ്‌നേഹികളുടെ വികാരത്തെ മുറിവേല്‍പ്പിക്കുകയാണ് താരം ചെയ്തതെന്ന് പരാതിയില്‍ ഹര്‍മാന്‍ ആരോപിക്കുന്നു.

ചാനലില്‍ ഉപയോഗിച്ചിരിക്കുന്ന പല കാര്യങ്ങളും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: