സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് നിരവധികുട്ടികള്‍ക്ക് പരിക്ക്

 

കോര്‍ക്ക്: കോര്‍ക്കില്‍ ഇന്നു രാവിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് തലകീഴായി മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു കുട്ടികളെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 8.15 നാണ് അപകടം. Ballyhooly മുതല്‍ Fermony വരെയുള്ള N72 വില്‍ വെച്ചാണ് ബസ് തലകീഴായി മറിഞ്ഞത്. 52 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. ക്രെഗ് സൗത്തിലുള്ള വളവില്‍ വെച്ച് ബസ് ഡ്രൈവറുടെ ഭാഗത്തേക്ക് മറിയുകയായിരുന്നു. റോഡിന്റെ മോശം അവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. എമര്‍ജന്‍സി വാതില്‍ മരത്തിനിടയില്‍ പെട്ട് തുറക്കാനാകാതെ വന്നതിനാല്‍ രണ്ടുകുട്ടികള്‍ ബസിനകത്ത് കുടുങ്ങിപ്പോയിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തിയാണ് ഇവരെ ബസില്‍ നിന്നിറക്കിയത്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ടു കുട്ടികള്‍ക്ക് ചെറിയ പരിക്കുകള്‍ ഉണ്ട്. മറ്റ് രണ്ടുപേര്‍ നീരീക്ഷണത്തിലാണ്.

മറ്റു കുട്ടികളെ തൊട്ടടുത്തുള്ള ഒരു ഹാളിലേക്ക് മാറ്റുകയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. Coláiste an Chraoibhín in Fermoy യിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മിക്കവരും ബാലിഹൂലി മേഖലയില്‍ താമസിക്കുന്നവരാണ്. അപകടത്തെ തുടര്‍ന്ന് N72 സാങ്കേതിക പരിശോധനകള്‍ക്കായി അടച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: