കാസര്‍കോട്ടുകാരനായ യുവാവിനെ വാട്ട്സ് അപ് വഴി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് സംശയം

കൊച്ചി: കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടുകാരനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം.ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ എന്ന ഗ്രൂപ്പില്‍ യുവാവിന്റെ ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു തുടക്കം. ഷാമി എന്നയൊരാള്‍ യുവാവിന് സന്ദേശം അയക്കുകയായിരുന്നു. ഗ്രൂപ്പിന്റെ ഡിസ്‌പ്ലേയില്‍ ഐഎസിന്റെ പതാകയുമുണ്ട്. ഇത് കണ്ടതോടെ യുവാവ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് വന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഐഎസിന്റെ പേരിലുള്ള ഗ്രൂപ്പില്‍ നിന്നു നിരവധി സന്ദേശങ്ങളാണ് യുവാവിനു ലഭിച്ചിരുന്നത്.  ഷാമി എന്ന പേരില്‍ സ്വയം വെളിപ്പെടുത്തിയ വ്യക്തി (+1(509)8710700) എന്ന നമ്പരില്‍ നിന്നാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. വെള്ളിയാഴ്ചയാണ് ഷാമി എന്നയാള്‍ യുവാവിന് ആദ്യമായി സന്ദേശം അയയ്ക്കുന്നത്. അസലാമു അലൈക്കും എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് അയച്ചയാള്‍ ആരെന്നു അന്വേഷിച്ചപ്പോള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ നിന്ന് ഷാമി എന്നയാളാണെന്നു സന്ദേശം വന്നു.

നിങ്ങള്‍ ഞങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ എത്തിയെന്നും ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ ഗ്രൂപ്പിലേക്കു സ്വാഗതമെന്നും ഇയാള്‍ സന്ദേശമയച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗ്രൂപ്പില്‍ അംഗമായതിനാല്‍ അപകടസാധ്യതയുണ്ടെന്നും അതീവ ശ്രദ്ധാലുവായിരിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. മറ്റു സന്ദേശങ്ങള്‍ ശനിയാഴ്ചയാണ് വന്നത്. യുവാവിനെക്കുറിച്ചും ജോലിയെന്താണെന്നും ഷാമി ചോദിച്ചിരുന്നു. തുടര്‍ന്ന് അറബിയിലെന്നു വിശ്വസിക്കപ്പെടുന്ന ഒരു ശബ്ദസന്ദേശവും യുവാവിനു ലഭിച്ചു.

സ്‌ക്രീന്‍ഷോട്ടുകള്‍ തെളിവായി എടുത്തിരുന്നു യുവാവ്. റൈറ്റ് തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗമായ യുവാവിന്റെ ഫോണ്‍ നമ്പര്‍ അവിടുന്നാകാം ഷാമി എന്നയാള്‍ സംഘടിപ്പിച്ചതെന്നാണ് അനുമാനം.

Share this news

Leave a Reply

%d bloggers like this: