വോയ്‌സ് ഓഫ് പീസ് മിനിസ്റ്റ്ട്രിയുടെ റിപ്പോര്‍ട്ട് ബിഷപ്പിന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു

 

ലീമെറിക്ക്: പോര്‍ട്ട്‌ലീഷ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ റിപ്പോര്‍ട്ട് രക്ഷാധികാരിയായ ബിഷപ്പ് ഡോ:സെബാസ്റ്റ്യന്‍ തെക്കെത്തേചെരിയുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.എന്നീസ് സ്വദേശിയായ ജോമോന്‍ റിപ്പോര്‍ട്ട്ബിഷപ്പിനൊപ്പം ഉണ്ടായിരുന്ന ഫാ:ജോര്‍ജ്ജ് അഗസ്റ്റിന്‍, ഫാ:അലക്‌സ് കൊച്ചാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു അവതരിപ്പിച്ചത്.

റിപ്പോര്‍ട്ടിന് മുന്‍പായി ബിഷപ്പ് കേന്ദ്രകമ്മിറ്റി അംഗങ്ങളുമായി സംസാരിച്ചു.മാര്‍പ്പാപ്പായ്ക്ക് ലോകം മുഴുവന്‍ ആരാധകര്‍ വര്‍ദ്ധിക്കുകയും മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുകയും ചെയ്യുമ്പോള്‍ അനുയായികളായ ക്രൈസ്തവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ മാതൃകയാക്കി അനുകരിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടി.

പോര്‍ട്ട്‌ലീസ് കേന്ദ്രമാക്കിയ മിനിസ്ട്രി 2012 ആരംഭിക്കുമ്പോള്‍ ചെറിയ സമൂഹം മാത്രം ആയിരുന്നത് ഇപ്പോള്‍ നൂറ് കണക്കിന് വിശ്വാസികള്‍ പ്രവര്‍ത്തകരായ കൂട്ടായ്മയായി മാറിയിട്ടുണ്ട്.അയര്‍ലന്‍ഡിലെ ബിഷപ് കീറന്‍ ഓ റീലീ ഇവിടെ രക്ഷാധികാരിയായും,ഇന്ത്യയില്‍ വിജയപുരം ബിഷപ്പായ ഡോ:സെബാസ്റ്റ്യന്‍ തെക്കത്ത്‌ചേരിയും ആണ് പ്രവര്‍ത്തിക്കുന്നത്.കൂട്ടയ്മയുടെ ഡയറക്ടര്‍ ഫാ:ജോര്‍ജ്ജ് അഗസ്റ്റിന്‍, ആത്മീയ ഉപദേശകരായി ഫാ: അലക്സ്റ്റ് കൊച്ചാട്ട്, ഫാ: ജോസഫ് വെള്ളനാല്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഓഡിറ്റര്‍ ആയി ബാബു കണ്ടത്തില്‍, കോഡിനേറ്റര്‍മാരായി സില്‍ജു മാത്യൂ, മോനച്ചന്‍ നാരകത്തറ എന്നിവര്‍ ഉണ്ട്.ഇതിന്റെ സെക്രട്ടറി ജ്യോതിസ് കെ ജോസ്, , കമ്മ്യുണിക്കേഷന്‍ വിഭാഗം അനീഷ്, സംഗീത പരിപാടികളുടെ ചുമതല ജിമ്മി, ടോക്‌സി എന്നിവര്‍ക്കുമാണ്.സാമ്പത്തിക നിയന്ത്രണം ആലീസ്,ബാബു തുളമോര്‍ എന്നിവരില്‍ നിഷിപ്തമാണ്.ലിറ്റര്‍ജി സിസ്റ്റര്‍ ഡിവോഷ്യ, ഷാന്റി സൂസന്‍, ജെസ്സി എന്നിവര്‍ക്കും സംഘാടക ചുമതല സൗമ്യ, കുട്ടികളുടെ കൂട്ടയ്മയുടെ ചുമതല സാബു, അമിഷ്, സിജി എന്നിവര്‍ക്കുമാണ്.

Share this news

Leave a Reply

%d bloggers like this: