പ്രശസ്ത നോവലിസ്റ്റ് ജാക്കി കോളിന്‍സ് അന്തരിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്കി കോളിന്‍സ് (77) അന്തരിച്ചു. ‘ഹോളിവുഡ് വൈവ്‌സ്’ അടക്കം നിരവധി ബെസ്റ്റ് സെല്ലറുകളുടെ സ്രഷ്ടാവാണ് കോളിന്‍സ്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. നാലു ദശാബ്ദക്കാലം കോളിന്‍സ് എഴുത്തിന്റെ ലോകത്ത് നിറഞ്ഞു നിന്നു.

1968 ല്‍ പുറത്തിങ്ങിയ ദ വേള്‍ഡ് ഈസ് ഫുള്‍ ഓഫ് മാരീഡ് മെന്‍ ആണ് കോളിന്‍സിന്റെ ആദ്യ നോവല്‍. വിവാഹേതര ലൈംഗിക ബന്ധങ്ങളുടെ പച്ചയായ ആവിഷ്‌ക്കാരമായിരുന്ന ബുക്ക് ഓസ്്‌ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലും നിരോധിച്ചിരുന്നു. പിന്നീട് എഴുപതുകളായപ്പോഴേയ്ക്കും നിരവധി നോവലുകള്‍ കോളിന്‍സിന്റേതായി വായനക്കാരിലേയ്ക്ക് എത്തി. എന്നാല്‍ 1983 ല്‍ പുറത്തിറങ്ങിയ ‘ഹോളിവുഡ് വൈവ്‌സ്’ ആണ് അവരെ പ്രശസ്തയാക്കിമാറ്റിയത്. ഈ നോവലിന്റെ 15 ദശലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. 30 ലധികം ബുക്കുകളാണ് കോളിന്‍സ് രചിച്ചത്. ഇവയെല്ലാം തന്നെ വന്‍ പ്രചാരം നേടിയവയുമായിരുന്നു. 500 മില്ല്യണ്‍ ബുക്കുകളാണ് ലോകമാകെ വിറ്റഴിഞ്ഞത്. നടി ജോന്‍ കോളിന്‍സിന്റെ സഹോദരിയാണ് ജാക്കി കോളിന്‍സ്.

Share this news

Leave a Reply

%d bloggers like this: