അബോര്‍ഷന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുന്നില്ല; അത് ഒരു സ്ത്രീയുടെ സ്വകാര്യ പ്രശ്‌നം മാത്രം: ക്ലെയര്‍ ഡാലി

ഡബ്ലിന്‍: അബോര്‍ഷന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുന്ന വിഷയമല്ലെന്ന് പ്രോ ചോയിസ് പ്രചാരകയും ഇന്‍ഡിപെന്‍ഡന്റ് ടിഡിയുമായ ക്ലെയര്‍ ഡാലി. 1983 ല്‍ നിലവില്‍ വന്ന ആര്‍ട്ടിക്കിള്‍ ഗര്‍ഭിണിക്കും ജനിക്കാന്‍ പോകുന്ന കുഞ്ഞിനും ഒരേപോലെ ജീവിക്കാനുള്ള അവകാശം നല്‍കുന്നതാണെന്നും ക്ലെയര്‍ പറഞ്ഞു. ഭരണഘടന ഭേദഗതി പരിഗണിക്കുന്നതിനു മുന്‍പ് അബോര്‍ഷന്‍ വിഷയത്തില്‍ റഫറണ്ടം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞയാഴ്ച ടീഷെക്ക് എന്‍ഡ കെന്നി വ്യക്തമാക്കിയിരുന്നു.

ഭരണഘടനയുടെ എട്ടാം ഭേദഗതി എത്രയും വേഗം റദ്ദാക്കണമെന്നും ക്ലെയര്‍ ആവശ്യപ്പെട്ടു. ഒരു സ്ത്രീയുടെ പ്രത്യുത്പാദനം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഉള്ള വിഷയങ്ങള്‍ ഭരണഘടന നിയമം മൂലം നിയന്ത്രിക്കാനാവില്ല. ഇത് ഭരണഘടനയില്‍ ഉള്‍പ്പെടേണ്ട വിഷയമല്ല. ഇത് തികച്ചും സ്വകാര്യ പ്രശ്‌നമാണ്. ഒരു സ്ത്രീയും അവരുടെ ഡോക്ടറും തമ്മില്‍ തീരുമാനിക്കേണ്ടത്.

Share this news

Leave a Reply

%d bloggers like this: