കൂടുതല്‍ സീറ്റ് വേണമെന്ന് കെ.എം മാണി, ജോര്‍ജിന് സീറ്റില്ല

കോട്ടയം: കൂടുതല്‍ സീറ്റ് വേണമെന്ന് കെ.എം മാണി. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മുന്നണയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് മാണി പറഞ്ഞു.

നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചു. കോട്ടയത്ത് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കെ.എം മാണി അധ്യക്ഷനായി എട്ടംഗ സമിതിയെ നിയമിച്ചു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മാണി അധ്യക്ഷനായ സമിതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും.

പി.സി ജോര്‍ജിന് സീറ്റ് നല്‍കില്ലെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: