ഇസ്ലാം പഠിപ്പിക്കുന്നത് ബോംബുണ്ടാക്കാനും പൊട്ടിതെറിക്കാനുമെന്ന് തസ്ലീമ നസ്റീന്‍

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമാ നസ്രീം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇസ്ലാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ബെല്‍റ്റ് ബോംബ് ധരിച്ച് സ്വയം പൊട്ടിത്തെറിക്കുന്നതിനും കൗമാരക്കാരായ മുസ്ലിങ്ങളെ പഠിപ്പിക്കുന്നത് സ്‌ഫോടനത്തിനായി ബോംബുകള്‍ കുഴിച്ചിടുന്നതിനും ആണെന്നായിരുന്നു തസ്ലിമയുടെ പുതിയ പ്രസ്താവന. 2013ലെ ബോസ്റ്റണ്‍ മാരത്തോന്‍ സ്‌ഫോടന പരമ്പര കേസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കേസിലെ മുഖ്യ പ്രതികളായ രണ്ടുപേരും നല്ലവരാണ്. എന്നാല്‍ ഇസ്ലാം പിന്മുറക്കാര്‍ ഇരുവരുടെയും മനസുമാറ്റിയെടുത്തു. അങ്ങനെയാണ് ഇരുവരും കുറ്റക്കാരായത്. വെളുത്ത വര്‍ഗക്കാരായ അമേരിക്കന്‍ കുട്ടികള്‍ തോക്കു കൊണ്ടുനടക്കുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമൊക്കെ സത്യമാണ്. ക്രിസ്റ്റിയാനിറ്റി മനസുമാറ്റി എടുത്തവരല്ല ഈ കുട്ടികള്‍.

എന്നാല്‍ ഇസ്ലാം മതത്തിലെ കുട്ടികളെ ഇസ്ലാമിന്റെ പേരുപറഞ്ഞ് ബോക്കോ ഹറാം തീവ്രവാദികളോ, ഇസ്ലാമിക് സ്‌റ്റേറ്റോ മനസുമാറ്റി എടുക്കുന്നതാണ്. അതാണ് ഇരു വിഭാഗവും തമ്മിലുള്ള വ്യത്യാസമെന്നും തസ്ലിമ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തമായി ക്ലോക്ക് നിര്‍മിച്ചുകൊണ്ടു സ്‌കൂളിലെത്തിയ കുട്ടി ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച അധ്യാപികയില്‍നിന്നും നടപടി നേരിട്ട സംഭവത്തിലും തസ്ലിമ നസ്രിന്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥിയുടെ കയ്യിലിരിക്കുന്ന ക്ലോക്കുകണ്ട് അത് ബോംബാണെന്ന് അധ്യാപിക തെറ്റിദ്ധരിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നായിരുന്നു തസ്ലിമയുടെ ട്വീറ്റ്.
താന്‍ അഹമ്മദിന്റെ ക്ലോക്ക് കണ്ടിരുന്നെങ്കിലും സമാന രീതിയില്‍ തെറ്റിദ്ധരിച്ചിരുന്നേനെ. മുസ്ലിങ്ങള്‍ ബോംബ് കൊണ്ടുനടക്കുമെന്ന് ആള്‍ക്കാര്‍ ചിന്തിക്കാന്‍ കാരണം തീര്‍ച്ചയായും മുസ്ലിങ്ങള്‍ അങ്ങിനെ ചെയ്യുമെന്നതിനാലാണെന്നും’ തസ്ലിമ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ട്വീറ്റ് വൈറലായതോടെ തസ്ലിമ നസ്രിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചീത്തവിളിയും ആരംഭിച്ചു. പലരും തസ്ലിമയെ മതഭ്രാന്തിയെന്ന് കുറ്റപ്പെടുത്തിയാണ് ട്വീറ്റുകളിട്ടത്.

Share this news

Leave a Reply

%d bloggers like this: