ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത്: മുനമ്പത്ത് പത്തുപേര്‍ പിടിയില്‍

 

കൊച്ചി: കൊച്ചിയില്‍ നിന്ന് ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാനെത്തിയ ആറ് ശ്രീലങ്കന്‍ വംശജരെ മുനമ്പത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിന് ഒത്താശ ചെയ്ത നാല് ഏജന്റുമാരും പിടിയിലായി. തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളിലുളളവരെ ബോട്ട് മാര്‍ഗം ഓസ്‌ട്രേലിയയില്‍ എത്തിക്കുന്നതിന് രാജ്യാന്തര റാക്കറ്റുളളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുനമ്പത്തെ ലോഡ്ജില്‍ പരിശോധന നടത്തിയ പൊലീസിന് മുന്നിലാണ് ഇവര്‍ കുടുങ്ങിയത്. തമിഴ്‌നാട്ടിലെ രാമേശ്വരം, സേലം മധുര ക്യാംപുകളില്‍ നിന്നുളള ശ്രീലങ്കന്‍ അഭയാര്‍ഥികളാണിവര്‍. ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി വാങ്ങിയശേഷമായിരുന്നു കൊച്ചിയിലെത്തിച്ചത്. മുനമ്പത്തുനിന്ന് ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപില്‍ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. വിദേശത്തേക്ക് കടക്കുന്നതിനായി കഴിഞ്ഞദിവസാണ് ഇവര്‍ കൊച്ചിയിലെത്തിയത്. മനുഷ്യക്കടത്തിന് പിന്നില്‍ ശ്രീലങ്കന്‍ സ്വദേശികളും മലയാളികളുമുണ്ടെന്നാണ് വിവരം. അറസ്റ്റിലായവരില്‍ ഒരു തിരുവനന്തപുരം സ്വദേശിയുമുണ്ട്. എന്നാല്‍ മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാന പ്രതി റെയ്ഡിനിടെ രക്ഷപെട്ടെന്നാണ് വിവരം.

Share this news

Leave a Reply

%d bloggers like this: