ഡബ്ലിനില്‍ വാടക കുതിക്കുന്നു…രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലും സമാന വര്‍ധന

ഡബ്ലിന്‍: രാജ്യത്തെ വാടക വര്‍ധന വീടില്ലാത്തവരെ തെരുവിലേക്ക് വലിച്ചെറുയുമെന്ന സൂചന നല്‍കി ഉയരുന്നു. മുന്‍ വര്‍ഷത്തെ ത്രൈമാസത്തെ അപേക്ഷിച്ച് വര്‍ധിച്ചിരിക്കുന്നത് ഏഴ് ശതമാനമാണ്. വീടുകള്‍ക്ക് 6.4 ശതമാനം അധികവും അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 7.6ശതമാനവും വാടക വര്‍ധിച്ചു. ഡബ്ലിനിലാണ് പതിവ് പോലെ ഏറ്റവു വലിയ വില വര്‍ധനയുള്ളത്. 9.2 ശതമാനം വരെയാണ് ഇവിടെ വില വര്‍ധിച്ചിരിക്കുന്നത്.

ഡബ്ലിനില്‍ വീടുകളുടെ വാടക 8.8 ശതമാനം വരെയും വര്‍ധിച്ചതായാണ് കണക്കുകള്‍. അപ്പാര്‍ട്ട്മെന്‍റ് വാടക 9.4 ശതമാനം വരെയും കൂടിയിട്ടുണ്ട്. ഡബ്ലിന് പറത്ത്  ആകെ വാടക വര്‍ധിച്ചിരിക്കുന്നത് 5.8 ശതമാനം നിരക്കിലാണ്. വീട് വാടകയും അപ്പാര്‍ട്ട്മെന്‍റ് വാടകയും യഥാക്രമം 5.8 ശതമാനം 5.9ശതമാനം എന്നിങ്ങനെയും വര്‍ധിച്ചു. സ്വകാര്യമേഖലയില്‍ താമസത്തിന് ഇതോടെ ഈ വര്‍ഷം രണ്ടാം ത്രൈമസത്തില്‍ വാടക 875 യൂറോ ആയി. 820 യൂറോ ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം.

ഒരു വര്‍ഷം മുമ്പാണ്ടായിരുന്ന 855 യൂറോയെന്ന അപ്പാര്‍ട്ട്മെന്‍റ് വാടക 922 യൂറോയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. വീടുകളുടെ വാടക 801 യൂറോയില്‍ നിന്ന് വാര്‍ഷികമായി 853 യൂറോയിലേക്കും കുതിച്ചു. ഡബ്ലിനില്‍ 1260 യൂറോ ആണ് അപ്പാര്‍ട്ട്മെന്‍റ് വാടക , വീടു വാടകയാകട്ടെ 1387 യൂറോയും. ഒരുവര്‍ഷം മുമ്പിത് യഥാക്രമം 1152യൂറോ, 1275യൂറെ എന്നിങ്ങനെയായിരുന്നു. 112 യൂറോ വീടിനും, 108 യൂറോ അപ്പാര്‍ട്ടമെന്‍റിനും പന്ത്രണ്ട് മാസം കൊണ്ട് വാടക കൂടി.

ഡബ്ലിന് പുറത്ത് 677 യൂറോയാണ് ശരാശരിവാടക. ഭവന വാടക 665യൂറോയും അപ്പാര്‍ട്ടമെന്‍റ് വാടക 677 യൂറോയും. വാടക ശരാശരി കൂടിയിരിക്കുന്നത് 39 യൂറോ, 37 യൂറോ എന്നിങ്ങനെയാണ്. 2007നെ അപേക്ഷിച്ച് ഡബ്ലിന്‍ വാടക 3.5ശതമാനം കുറവാണ്. ദേശീയമായി വാടകയുടെ നിരക്ക് 2007ല്‍ ഏറ്റവും ഉയര്‍ന്നതായിരുന്നു. അന്നത്തെവാടകയേക്കാള്‍ 13.1ശതമാനം കുറവാണ് ഇപ്പോഴത്തെ വാടക. അതേ സമയം തന്നെ കൂടുതല്‍ പേര്‍ ഡബ്ലിന്‍ താമസ സൗകര്യം താങ്ങാനാവാതെ തെരുവില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതേ വാടക വര്‍ധന തുടര്‍ന്നാല്‍  തെരുവിലേക്ക് വലിച്ചറെയിപ്പെടുന്നവരുടെ നിരക്ക് ഇനിയും കൂടും.

Share this news

Leave a Reply

%d bloggers like this: