സര്‍ക്കാര്‍ മികച്ചതല്ലെന്ന് അഭിപ്രായം, പക്ഷേ ഫിനഗേല്‍ പിന്തുണ ഭദ്രമാക്കി മുന്നോട്ട് പോകുന്നതായി സര്‍വെ…

ഡബ്ലിന്‍: തിരഞ്ഞെടുപ്പിനോട് അടുക്കുന്നതിനിടെ പ്രതിപക്ഷ കക്ഷികള്‍ക്ക് ആശങ്ക പകര്‍ന്ന് ഐറിഷ് ടൈം ഇപ്സോസ് സര്‍വ. ഫിനഗേല്‍ തങ്ങളുടെ ജനപ്രീതി ഭദ്രമാക്കി മുന്നോട്ട് പോകുന്നതായാണ് സര്‍വെ പറയുന്നത്. മുപ്പത് ശതമാനം പിന്തുണയെന്നതിലേക്ക് എത്തുന്നില്ലെന്നത് മാത്രമാണ് ആശ്വസിക്കാനുള്ള വക പ്രതിപക്ഷത്തിന് നല്‍കുന്നത്. തീരുമാനമെടുക്കാത്ത വോട്ടര്‍മാരെ മാറ്റനിര്‍ത്തിയാല്‍ ഫിനഗേലിന് ലഭിക്കുന്ന പിന്തുണ 28ശതമാനം വരും. ലേബര്‍പാര്‍ട്ടിക്ക് ഒരു ശതമാനം കൂട്ടി 8ശതമാനം പിന്തുണയും പുതിയ സര്‍വെയില്‍ പ്രകടമാകുന്നു. ഫിയോന്ന ഫോയ്ലിന് 20ശതമാനം പിന്തുണയാണുള്ളത്. മുന്‍സര്‍വേയിലും ഇത് തന്നെയാണ് പ്രകടമായിരുന്നത്.

അതേ സമയം സിന്‍ഫിന്നിന് രണ്ട് ശതമാനം പിന്തുണ ഇടിഞ്ഞു. സ്വതന്ത്രര്‍ക്കും മറ്റുള്ളവര്‍ക്കും കൂടി 25ശതമാനം പിന്തുണയുണ്ട്. ഒരു ശതമാനം പിന്തുണ കൂടുകയാണ് ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ കക്ഷികളേക്കാള്‍ കൂടുതല്‍ പിന്തുണ സ്വതന്ത്രരും മറ്റുള്ളവരും കൂടിപങ്കിട്ടെടുക്കുന്നു എന്ന് സാരം. സര്‍ക്കാരിന‍്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി അറിയിക്കുന്നവര്‍ മുപ്പത് ശതമാമുണ്ട്. ഏത് പാര്‍ട്ടി നേതാവിനേക്കാളും കെന്നിയ്ക്ക് പിന്തുണയും ഉണ്ട്. 31 ശതമാനം പേരാണ് കെന്നിയെ താത്പര്യപ്പെടുന്നവര്‍. മൈക്കിള്‍ മാര്‍ട്ടിന് 30ശതമാനം പേരും , ജോണ്‍ ബര്‍ട്ടനെയും ജെറി ആഡംസിനെയും യഥാക്രമം 29%,26% എന്നിങ്ങനെയും പിന്തുണയ്ക്കുന്നുണ്ട്.

അതേസമയം മറ്റൊരു സര്‍വെയില്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ടോ എന്നതിന് 52 ശതമാനം പേരും ഇല്ലെന്ന് മറുപടി നല്‍കിയിട്ടുണ്ട്. അതേ സമയം പത്തില്‍ മൂന്ന് പേര്‍ ഫിനഗേല്‍-ലേബര്‍ പാര്‍ട്ടി കൂട്ട് കെട്ട് നല്ലപോലെ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ട് പോകുന്നതായും അഭിപ്രായമുള്ളവരാണ്. 17ശതമാനം പേര്‍ ഇരുവരുടെയും കൂട്ട് ഭരണത്തെ മികച്ചതായി കാണുന്നില്ല. സാമ്പത്തികമായി സമീപകാലത്ത് പ്രകടമായ ഉണര്‍വ് സര്‍ക്കാരിന് ഗുണകരമാവുകയാണ്. ഇതോടെ 2016വരെ കെന്നി തന്നെ തുടരുമെന്ന അഭിപ്രായത്തിന് ശക്തിപകരും. നേരത്തെ തിരഞ്ഞെടുപ്പുണ്ടാകുമെന്ന അഭ്യൂഹങ്ങല്‍ പാടേ നിഷേധിക്കാന്‍ ഭരണകക്ഷികള്‍ക്ക് ധൈര്യം ലഭിക്കും.

കൂട്ടുകക്ഷികള്‍ മികച്ച ഭരണമല്ല നടത്തുന്നതെന്ന് അഭിപ്രായം പ്രബലമായിരിക്കുന്നത് 35-54 ഇടിയലുള്ളവരിലാണ്. 60ശതമാനത്തോളം പേര്‍ ഈ അഭിപ്രായം വെച്ച് പുലര്‍ത്തുന്നു. 55വയസിന് മുകളിലുള്ള 41ശതമാനം പേര്‍ക്കും സര്‍ക്കാര്‍ മികച്ച് ഭരണമാണ് കാഴ്ച്ചവെയ്ക്കുന്നതെന്നാണ്. 40 ശതമാനം പേര്‍ ഇതിനോട് വിയോജിക്കുന്നു. വിവിധ സാമൂഹ്യ ഗ്രൂപ്പുകളില്‍ പൊതുവേ സര്‍ക്കാരിന്‍റെ പ്രകടനം മികച്ചതാണെന്ന അഭിപ്രായം നിലനില്‍ക്കുന്നില്ല. നിലവിലെ ഭരണകക്ഷികള്‍ക്ക് 38ശതമാനം വോട്ടെങ്കിലും ലഭിച്ചാലേ മറ്റുള്ളവരുടെ പിന്തുണയില്ലാതെ ഭരണത്തിലേറാന്‍ കഴിയൂ എന്നും കണക്കാക്കപ്പെടുന്നുണ്ട്. 2016 ആദ്യമേ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കെന്നി പാര്‍ലമെന്‍റില്‍ പറ‍ഞ്ഞത്. സര്‍ക്കാര്‍ മികച്ചതല്ലെന്ന് പറയുമ്പോഴും ഭരണ കക്ഷികള്‍ക്കുള്ള പിന്തുണയില്‍കാര്യമായ കുറവ് സംഭവിക്കാത്തത് പ്രതിപക്ഷത്തിന് തലവേദനയാകും.

Share this news

Leave a Reply

%d bloggers like this: