മംഗള്‍യാന് ഒരു വയസ്…ചൊവ്വയുടെ ഭൂപടം തയ്യാറാക്കി ഐഎസ്ആര്‍ഒയുടെ വാര്‍ഷികാഘോഷം

ന്യൂഡല്‍ഹി: ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ ചുവന്ന ഗ്രഹത്തിന്റെ ആകര്‍ഷകമായ നിരവധി ചിത്രങ്ങളാണ് മംഗള്‍യാന്‍ അയച്ചു തന്നത്. ഇതോടനുബന്ധിച്ച് ഒരു മാസ് അറ്റ്‌ലസ് ബംഗളുരുവില്‍ ഐ.എസ്.ആര്‍.ഒ പുറത്തിറക്കി.

350ഓളം ചിത്രങ്ങളാണ് മംഗള്‍യാന്‍ അയച്ചത്. ഇതില്‍ 100ലേറെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ചേര്‍ത്താണ് മാസ് അറ്റ്‌ലസ് പുറത്തിറക്കിയത്. മംഗള്‍യാന്‍ ശേഖരിച്ച വിവരങ്ങള്‍ ചൊവ്വയിലെ ജീവന്റെ സാദ്ധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നാണ് ഐ.എസ്.ആര്‍.ഒയുടെ നിഗമനം. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേന്‍ വാതകത്തിന്റെ സാന്നിദ്ധ്യമുണ്ടാകാമെന്നും ഐ.എസ്.ആര്‍.ഒ പറയുന്നു.

ചൊവ്വ പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷിംഗ് ഹാംലറ്റ് ടു മാസ് എന്ന പുസ്തകം ഐ.എസ്.ആര്‍.ഒ നവംബര്‍ 5ന് പുറത്തിറക്കുമെന്ന് ചെയര്‍മാന്‍ എ.എസ്.കിരണ്‍കുമാര്‍ പറഞ്ഞു.

2014 സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ പര്യവേഷണ പദ്ധതിയാണ് ഇന്ത്യയുടെ മോം അഥവാ മാസ് ഓര്‍ബിറ്റര്‍ മിഷന്‍.

Share this news

Leave a Reply

%d bloggers like this: