ജര്‍മ്മനിയില്‍ അസ്വസ്ഥത പുകയുന്നു,അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു പരിധിയുണ്ടെന്ന് ജര്‍മനി

 

ബര്‍ലിന്‍: അഭയാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരുമെന്നു ജര്‍മന്‍ പ്രസിഡന്റ് ജൊവാക്കിം ഗൗക്ക്. പരിധി എത്രയാണെന്നു നിര്‍ണയിച്ചിട്ടില്ല. ഞങ്ങളുടെ ഹൃദയം വിശാലമാണ്. പക്ഷേ വരുന്ന എല്ലാ അഭയാര്‍ഥികള്‍ക്കും പാര്‍പ്പിടവും വിദ്യാഭ്യാസവും മറ്റ് അവശ്യസൗകര്യങ്ങളും ലഭ്യമാക്കുക എളുപ്പമല്ലെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിറിയയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമായി എത്തുന്ന അഭയാര്‍ഥികളുടെ എണ്ണം ഈ വര്‍ഷാവസാനത്തോടെ പത്തുലക്ഷമാകുമെന്നാണു കരുതപ്പെടുന്നത്. അഭയാര്‍ഥികളും പഴയ താമസക്കാരും തമ്മില്‍ ചിലയിടങ്ങളില്‍ നടക്കുന്ന ഏറ്റുമുട്ടലുകളെ ഗൗക്ക് അപലപിച്ചു. അഭയാര്‍ഥികള്‍ക്കൊപ്പം ഭീകരരും ജര്‍മനിയില്‍ കടക്കാന്‍ ശ്രമിച്ചേക്കാമെന്ന അപകടവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: