ബാലികയെ പീഡിപ്പിച്ച കേസ്, പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അബുദാബിയില്‍ മലയാളി വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു

അബുദാബി: അബുദാബിയില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ മലയാളി വധശിക്ഷയില്‍നിന്ന് ഒഴിവായി. മലപ്പുറം തിരൂര്‍ സ്വദേശി ഗംഗാധരന്റെ (58) വധശിക്ഷയാണ് യുഎഇ സുപ്രീം കോടതി റദ്ദാക്കിയത്. പത്തു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വീണ്ടും നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ശാരീരിക പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഗംഗാധരന് അനുകൂലമായത്.

2013 ഏപ്രില്‍ 14ന് രണ്ടാംക്ലാസ് വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്‌കൂളിലായിരുന്നു സംഭവം. ഏഴു വയസുകാരിയെ സ്‌കൂള്‍ ജീവനക്കാരനായ ഗംഗാധരന്‍ സ്‌കൂള്‍ അടുക്കളയില്‍ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പ്രോസിക്യൂഷന് മുമ്പാകെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. സുപ്രീംകോടതി വിധി അപ്പീല്‍ കോടതിയും പിന്നീട് ശരിവച്ചു. ഭാഷ അറിയാത്തതിനാല്‍ പൊലീസും പ്രോസിക്യൂഷനും നല്‍കിയ പേപ്പറില്‍ ഒപ്പിട്ട് നല്‍കുകയും സമ്മര്‍ദം മൂലം കുറ്റസമ്മതം നടത്തുകയുമായിരുന്നുവെന്നാണ് ഗംഗാധരന്റെ മൊഴി.

32 വര്‍ഷമായി ഇയാള്‍ ഇതേ സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതുവരെ യുഎഇയിലെ നാട്ടിലെ ഒരു കേസില്‍ പോലും ഉള്‍പ്പെട്ടിട്ടില്ല. ഇതെല്ലാം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരികയും ശിക്ഷയില്‍ ഇളവ് നല്‍കയുമായിരുന്നു

 

Share this news

Leave a Reply

%d bloggers like this: