കല്‍ക്കരി പുകയ്ന്നതിനുള്ള രാജ്യവ്യാപക നിരോധനം 2018ല്‍… ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനാകും

ഡബ്ലിന്‍: പുകയ്ക്ക് കാരണമാകുന്ന കല്‍ക്കരിയ്ക്കുള്ള നിരോധനം 2018-ാടെ നിലവില്‍ വരും. അതിന് മുമ്പായി കല്‍ക്കരി ഇന്ധന കമ്പനികളുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സംസാരിക്കും. ഡബ്ലിനില്‍ 1990ല്‍ കൊണ്ട് വന്ന നിരോധനം മൂലം 8000 പേരുടെ ജീവനയെങ്കിലും രക്ഷിക്കാനായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മന്ത്രിയായിരുന്നു മേരി ഹാര്‍നെയാണ് നിരോധനം ഡബ്ലിനില്‍ നടപ്പാക്കിയത്. വുഡ്ക്വേയില്‍ പരിഷ്കരണത്തിന്‍റെ 25-ാം വര്‍ഷികത്തില്‍ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയാണ് മൂന്ന് വര്‍ഷത്തിന് ശേഷം പുക പുറത്ത് വിടുന്ന രീതിയുലുള്ള കല്‍ക്കരിക്ക് രാജ്യവ്യാപകമായി നിരോധനം വരുമെന്ന് പ്രഖ്യാപിച്ചത്.

പുകയ്ക്ക് കാരണമാകുന്ന കല്‍ക്കരികള്‍ നിരോധിക്കുന്നത് കൊണ്ടുള്ള ഗുണം എല്ലാവര്‍ക്കും ലഭിക്കണം. ഇതിന്‍റെ ഗുണത്തില്‍ ശ്വസന സംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കുറയുന്നതും ഉള്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇപിഎ വീടുകള്‍ വീട്ടില്‍ കല്‍ക്കരി കത്തിക്കുന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകാര്യോഗ സംഘടന നിഷ്കര്‍ഷിക്കുന്ന പരിധിക്കുള്ളില്‍ മാത്രം വാതക മലിനീകരണം നടത്തുന്നതിന് രാജ്യത്തിന് സഹായകരമാകുന്ന വിധത്തില്‍ എങ്ങനെ ഇന്ധനം കുത്തിക്കാമെന്ന് ആലോചിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വസന്തത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ക്യാന്‍സര്‍ കാരണമാകുന്ന കണികകളും, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സും അന്തരീക്ഷത്തില്‍ ആശങ്കപ്പെടുത്തും വിധം കണ്ടെത്തിയിരുന്നു. ഖരപദാര്‍ത്ഥങ്ങള്‍ കത്തുമ്പോഴുണ്ടാകുന്നതാണിവ.

വീട്ടില്‍ പീറ്റ് ഉപയോഗിക്കുന്നത് പ്രാദേശികമായി വായുവിന്‍റെ ശുദ്ധതയെ ബാധിക്കുന്നതാണ്. ഗ്രാമങ്ങളില്‍ ഈ വിധത്തിലാണെങ്കില്‍ നഗരങ്ങളില്‍ പ്രധാന പ്രശ്നം വാഹനങ്ങളുടെ പുകയാണ്.പത്ത് വര്‍ഷം മുമ്പ് ദേശീയമായി പുകവലി നിരോധിച്ചപ്പോള്‍ ഇത്തരമൊരു നടപടിയെടുക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായിരുന്നു അയര്‍ലന്‍ഡ് . ശുദ്ധമായ വായുവിന്‍റെ കാര്യത്തിലും സമാനമായ നേതൃത്വസ്ഥാനം രാജ്യം ഏറ്റെടുക്കാനാണ് താത്പര്യപ്പെടുന്നതെന്നും കെല്ലി പറഞ്ഞു. ഹാര്‍നെ സഹമന്ത്രിയായിരിക്കുന്ന കാലത്ത് പരിസ്ഥിതി കാര്യത്തിന്‍റെ ചുമതല വഹിക്കവെയാണ് ഡബ്ലിനില്‍ നിരോധനം വന്നത്. തലസ്ഥാനം മഞ്ഞ് കാലത്ത് പുകമഞ്ഞ് കൊണ്ട് പ്രായസം നേരിടാന്‍ തുടങ്ങിയതോടെയാണ് നടപടി ഉണ്ടായത്. നപടി വിജയമായിരുന്നു. ഇതോടെ പുകമഞ്ഞ് കാണപ്പെടുന്നത് കുറയും സള്‍ഫര്‍ ഡൈഓക്സൈഡന്‍റെ അളവ് അന്തരീക്ഷത്തില്‍ കുറയുകയും ചെയ്തു. ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ ആരോഗ്യ നിലയം പ്രകടമായി മെച്ചപ്പെട്ടിരുന്നു. തുടര്‍ന്ന് കോര്‍ക്ക് സിറ്റിയിലേക്കും 26 നഗരമേഖലയിലേക്കും നിരോധനം വ്യാപിപ്പിച്ചു. 15000 കൂടുതല്‍ ജനസംഖ്യയുള്ള നഗരമേഖലകളിലേക്കാണ് നിരോധനം കൊണ്ട് വന്നത്.

കില്ലാര്‍നേയില്‍ രാത്രിയിലെ മലിനീകരണ തോത് പകല്‍ ഉള്ളതിന്‍റെ പത്ത് മടങ്ങാണെന്ന് കെല്ലി ചൂണ്ടികാണിച്ചു. 986 ഇന്‍സ്പെക്ടര്‍മാരാണ് കല്‍ക്കരിനിരോധനത്തിനായി പ്രവര്‍ത്തിക്കുന്നത്. 100 ലേറെ നിയമ നടപടികളും ഉണ്ടായി. അയര്‍ലന്‍ഡില്‍ കല്‍ക്കരി പുകമൂലം വര്‍ഷവും 2000പേര്‍ മരണത്തിന് കീഴ്പ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

 

എസ്

Share this news

Leave a Reply

%d bloggers like this: