തിമിഴ് സിനിമാ താരങ്ങളായ വിജയ്,നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

 
കൊച്ചി: തമിഴ് സിനിമ താരങ്ങളായ വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ഇന്നു രാവിലെ താരങ്ങളുടെ ചെന്നൈയിലെ വസതികളിലാണ് റെയ്ഡ് തുടങ്ങിയത്. അതേസമയം നയന്‍താരയുടെ കുടുംബവീടായ തിരുവല്ലയിലെ കോടിയാട്ട് വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം അകത്തുപ്രവേശിക്കാനായില്ല. പിന്നീട് കട്ടര്‍ ഉപയോഗിച്ച് കതകിന്റെ പൂട്ടു തുറന്നാണു ഉദ്യോഗസ്ഥര്‍ അകത്തു പ്രവേശിപ്പിച്ചത്.

ആദായവകുപ്പിലെ ഉദ്യോഗസ്ഥനായ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവല്ലയില്‍ റെയ്ഡിനെത്തിയത്. വര്‍ഷങ്ങളായി ഈ വീട്ടില്‍ പുഷ്പഗിരി ആശുപത്രിയില്‍ ജോലിയുള്ള അങ്കമാലി സ്വദേശിയായ ഡോക്ടറാണു വാടകയ്ക്കു താമസിക്കുന്നത്. ഡോക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ പുഷ്പഗിരിയിലെ ജീവനക്കാരെ വിളിച്ചുവരുത്തി കട്ടര്‍ ഉപയോഗിച്ച് കതകിന്റെ പൂട്ടു തുറക്കുകയായിരുന്നു.

കൊച്ചിയിലെ നയന്‍നാരയുടെ വീട്ടില്‍ ചെന്നൈ യൂണിറ്റിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. തേവരയിലുള്ള വീട്ടില്‍ ഇന്നു രാവിലെ ഒമ്പതിനാണ് റെയ്ഡ് ആരംഭിച്ചത്.

വിജയ്, സാമന്ത എന്നിവരുടെ ചെന്നൈയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. 32 സ്ഥലങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുകയാണെന്നും വിജയ്, നയന്‍താര, സാമന്ത എന്നിവരുടേതു മാത്രമല്ല നിരവധി താരങ്ങളുടെ വീട്ടില്‍ റെയ്ഡ് തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: