അയര്‍ലന്‍ഡില്‍ ഉല്‍ക്ക പതനത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഉല്‍ക്കാപതനത്തിന് സാധ്യതയെന്ന മാധ്യമ റിപ്പോര്‍ട്ട്. ദി ജേണലാണ് അയര്‍ലന്‍ഡിന്റെ തെക്ക് കിഴക്കന്‍ തീരത്ത് ഉല്‍ക്ക പതിക്കാന്‍ സാധ്യതയുണ്ടെന്നും എവിടെയാണ് പതിക്കുന്നതെന്നതനുസരിച്ച് മാത്രമേ നാശത്തിന്റെ തോത് കണക്കാക്കാനാകൂ എന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐറിഷ് നാഷണല്‍ വെതര്‍ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതാണെന്ന് അവകാശവാദവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

1897 ലെ ഗാല്‍വേ തീരത്ത് ഉല്‍ക്ക പതനം ഉണ്ടായിട്ടുണ്ടെങ്കിലും അത് ജലത്തിലായിരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും എന്നാല്‍ ജനവാസമേഖലയിലാണെങ്കില്‍ വന്‍ അപകടസാധ്യതയാണുള്ളതെന്നുമുള്ള ജേണല്‍ റിപ്പോര്‍ട്ട് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. സാധാരണ ഭൂമിയിലേക്ക് വരുന്ന ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ വെച്ചു കത്തിതീരുകയാണ് ചെയ്യുന്നത്. വലിയ ഉല്‍ക്കകള്‍ മാത്രമേ ഭൂമിയില്‍ പതിക്കാറുള്ളൂ. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആശങ്കയിലായ ജനങ്ങള്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: