രാവിലെ മൂടല്‍മഞ്ഞ്..ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് എഎറോഡ് വാച്ച്

ഡബ്ലിന്‍: രാവിലെ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് മെറ്റ് എയ്റീന‍് മുന്നറിയിപ്പ്. ഈ ആഴ്ച്ചതുടക്കം മുതല്‍ മൂടല്‍ മഞ്ഞ് കണ്ട് തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ ഇത് കൂറെ കൂടി മോശമായ രീതിയില്‍ പ്രത്യക്ഷപ്പെടാം. എഎ റോഡ് വാച്ചും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാര്‍ലോവ് ടൗണ്‍, മുള്ളിഗര്‍, ടുളമോര്‍, പോര്‍ട്ട് ലോയ്സ്, ലിമെറിക് സിറ്റി,. എന്നിവിടങ്ങളില്‍ ഗാഢമായ രീതിയില്‍ മൂടല്‍ അനുഭവപ്പെടാം.

കവാന്‍, എന്നിസ്, കാരിക്ക് ഓണ്‍ ഷാനോണ്‍, നവാന്‍, ഗാല്‍വേ സിറ്റി നിരത്തുകളിലും മൂടല്‍ മഞ്ഞ് പ്രതീക്ഷിക്കാം. മൂടല്‍ മഞ്ഞ് ട്രെയിന്‍ സര്‍വീസനെ ബാധിച്ചിട്ടുണ്ട്. വെസ്റ്റ്പോര്‍ട്ട് ഹ്യൂസ്റ്റണ്‍ സര്‍വീസ് പത്തിമിനിട്ട് വൈകിയിരുന്നു രാവിലെ. രാവിലെയാകുന്നതോടെ മഞ്ഞ് മാറി തുടങ്ങുമെന്ന് മെറ്റ് ഏയ്റീന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: