എസ്.എന്‍.ഡി.പി ബി.ജെ.പിക്ക് മുന്നില്‍ ഉപാധികള്‍ വെച്ചേക്കും

ന്യൂഡല്‍ഹി: വ്യാഴാഴ്ച പ്രധാനമന്ത്രിയേയും ബി.ജെ.പി അദ്ധ്യക്ഷനെയും കാണാനിരിക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിക്കു മുന്നില്‍ ഉപാധികള്‍ വെച്ചേക്കും. പുതിയ പാര്‍ട്ടി രൂപീകരിച്ചുള്ള സഹകരണം മാത്രമേ ഉണ്ടാകൂ എന്നും ബി.ജെ.പിയില്‍ ചേരില്ലെന്നുമുള്ള നിലപാടും അറിയിക്കും.

യോഗത്തിന്റെ ഉപാധികള്‍ ഇങ്ങനെ: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണം. കേന്ദ്ര കമ്മീഷനുകളിലും കോര്‍പ്പറേഷനുകളിലും സ്ഥാനം വേണം. പിന്നാക്കക്കാരുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പിന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് വീടുവെയ്ക്കാന്‍ ധനസഹായം നല്‍കണം.

കൊല്ലത്ത് ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് വെള്ളാപ്പള്ളി ഡല്‍ഹിയിലേക്ക് പോയത്. എന്നാല്‍ യോഗവുമായി സമവായമുണ്ടാക്കുന്നതില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ ഭിന്നത ഉണ്ടെന്നാണറിയുന്നത്.

Share this news

Leave a Reply

%d bloggers like this: