മുംബൈയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി, 5 പേര്‍ അറസ്റ്റില്‍

 

മുംബൈ: മുംബൈയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലാത്തൂര്‍ ജില്ലയിലെ മറാത്തവാഡയിലാണ് ആറ് പേര്‍ ചേര്‍ന്ന് 17 വയസ്സുള്ള പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിരയാക്കിയത്. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പെണ്‍കുട്ടിയുടെ ഗ്രാമമായ ഔസ തെഹസിലിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രതികളെ പിടികൂടാതെ പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മം നടത്തില്ലെന്ന് കുടുംബാംഗങ്ങള്‍ പ്രഖ്യാപിച്ചതോടെ മുംബൈ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയ ആറ് പേരില്‍ അഞ്ച് പേരെയും പോലീസ് ഇന്ന് തന്നെ പിടികൂടിയതോടെയാണ് കുടുംബാംഗങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

ഒളിവില്‍ പോയ ആറാമനെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു
-എജെ-

Share this news

Leave a Reply

%d bloggers like this: