സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയ്ക്ക് ഊഷ്മള സ്വീകരണം

 

കോര്‍ക്ക്: സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് കോണ്‍ഗ്രിഗേഷന്‍ കോര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. ട്രസ്റ്റി സജി പി ജോര്‍ജ് , വനിതാസമാജം സെക്രട്ടറി ബിന്ദു പോള്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കി അദ്ദേഹിന് സ്വാഗതമോതി. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും കുടുംബസംഗമവും നടന്നു. അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ പ്രസംഗത്തിനുശേഷം സ്‌നേഹവിരുന്നും നടത്തി.

കുടുംബ സംഗമം വിജയമാക്കി തീര്‍ക്കുവാന്‍ ഇടവകയിലെ എല്ലാവരും അകമഴിഞ്ഞ പിന്തുണയും സാഹായസഹകരണവുമാണ് നല്‍കിയത്. പരിപാടി വിജയകരമാക്കിത്തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: