ഏപ്രില്‍ 24 പൊതു അവധിയാക്കണമെന്ന് സിന്‍ ഫിന്‍

ഡബ്ലിന്‍: ഏപ്രില്‍ 24 ഈസ്റ്റര്‍ റൈസിന്‍റെ ഓര്‍മ്മയ്ക്കായി അവധി നല്‍കണമെന്നാവശ്യപ്പെട്ട് സിന്‍ഫിന്‍ രംഗത്ത്. എന്നാല്‍ ബില്ലിന് അനുകൂലിക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനം. സിന്‍ഫിന്‍ ഡിടി Aengus Ó Snodaigh ആണ് പൊതു അവധി ദിവസം വേണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച്ച ബില്‍ അവതരിപ്പിക്കുന്നത്. 1916ലെ ഈസ്റ്റര്‍ റൈസിങ് ദിവസം ഏപ്രില്‍ 24 ആണെന്നും ഈ ദിവസമാണ് പൊതു അവധി നല്‍കേണ്ടതെന്നും ബില്‍ വാദിക്കുന്നു. ഏപ്രില്‍ 24 ഇപ്പോഴത്തെ പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ ജന്മദിവസമാണെന്ന കൗതുകം കൂടിയുണ്ട്.

ഈസ്റ്ററര്‍ റൈസിങിനെ ഓര്‍മ്മിപ്പിച്ച് നടത്തുന്ന പരിപാടികള്‍ ഏകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഒരു ബോര്‍ഡ് വേണമെന്നും ബില്‍ ആവശ്യപ്പെടും. 1916ലെ പ്രഖ്യാപനം സംബന്ധിച്ച് ആശയങ്ങളും സംവാദങ്ങളും അവബോധ പരിപാടികളും ബോര്‍ഡ് സംഘടിപ്പിക്കും. എന്നാല്‍ ബില്ലിനെ എതിര്‍ക്കാനാണ് കലാ മന്ത്രി ഹീതര്‍ ഹംഫ്രിയ്സിന്‍റെ നിര്‍ദേശം. നിലവിലെ ഈസ്റ്റര്‍ ബാങ്ക് അവധി ദിവസം പൊതു ആഘോഷത്തിന് അവസരം നല്‍കുന്നതായാണ് വിലയിരുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: