ഗ്രാന്‍റ് അപേക്ഷയ്ക്കുള്ള അവസാന തീയതി നാളെ, ഐറിഷ് വാട്ടര്‍ ഹെല്‍പ്പ് ലൈന്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കും…

ഡബ്ലിന്‍: വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്‍റ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഹെല്‍പ് ലൈന്‍ നാളെ അര്‍ദ്ധരാത്രിവരെ തുറന്നിരിക്കും. വൈകിയും ഫോണ്‍കോളുകള്‍ വരാമെന്നത് പരിഗണിച്ചാണ് ഇത്. കഴി‍ഞ്ഞ ദിവസങ്ങളില്‍ വന്‍ തോതിലാണ് ഫോണ്‍കോളുകള്‍ വന്നത്. നാളയൊണ് വാട്ടര്‍ ഗ്രാന്‍റ് അപേക്ഷിക്കുന്നിതനുള്ള അവസാന തീയതി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാളെ അര്‍ദ്ധ രാത്രിവരെയും സേവനം നല്‍കാനാണ് സാമൂഹ്യ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം. ഇന്ന് രാത്രി എട്ടരവരെയാണ് സേവനം ലഭ്യമാവുക. 716,000 അപേക്ഷകളാണ് ഇതിനോടകം വന്നത്.

395,000 വരുന്ന വീട്ടുടമകള്‍ക്ക് ഇതിനോടകം തന്നെ ഗ്രാന്‍റ് പേയ്മെന്‍റ് ലഭിച്ച് കഴി‍ഞ്ഞിട്ടുണ്ട്.ഈ മാസം അവസാനത്തോടെ എല്ലാവര്‍ക്കും ഗ്രാന്‍റ് കൊടുത്ത് തീര്‍ക്കാന്‍ ആകും. ഇന്നലെ ഐറിഷ് വാട്ടറിന് വന്ന ഫോണ്‍കോളുകളുടെ എണ്ണം 300 ശതമാനമാണ് വര്‍ധിച്ചത്. കഴി‍ഞ്ഞ നവംബറില്‍ ആണ് വീട്ടുടമകള്‍ക്ക് നൂറ് യൂറോ ഗ്രാന്‍റായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഐറിഷ് വാട്ടറിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണിത്. ജൂണില്‍ പാര്‍ലിമെന്‍ററി ചോദ്യോത്തര വേളയില്‍ സാമൂഹ്യസുരക്ഷാ മന്ത്രി ജോണ്‍ ബര്‍ട്ടന്‍ ആറ് മില്യണ്‍ യൂറോ ആണ് ഐറിഷ് വാട്ടറിന് ഗ്രന്‍റ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നടത്തിപ്പ് ചെലവെന്ന് വ്യക്തമാക്കിയിരുന്നു. 130 മില്യണ്‍ യൂറോ ഗ്രാന്‍റ് നല്‍കുന്നതിനായി മാറ്റിവെച്ചിട്ടും ഉണ്ട്. കഴിഞ്ഞ മാസമായിരുന്നു ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ആദ്യ ഗ്രാന്‍റ് തുക ലഭിച്ച് തുടങ്ങിയത്.

0761 087 890 , 1890 100 043 നമ്പറിലാണ്ഗ്രാന്‍റ് സംബന്ധമായ സംശയങ്ങള്‍ക്ക് വിളിക്കേണ്ടത്.

Share this news

Leave a Reply

%d bloggers like this: