ബീഫ് കഴിച്ചെന്നാരോപിച്ച് കൊലപാതകം…ഗ്രാമവാസികള്‍ക്ക് തോക്ക് നല്‍കാമെന്ന് ബിജെപി എംപിയുടെ സംഘടന

ന്യൂഡല്‍ഹി: ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ തല്ലിക്കൊന്ന യു.പിയിലെ ദാദ്രിയിലുള്ള ബിഷദ ഗ്രാമവാസികള്‍ക്ക് തോക്കുകള്‍ ഉള്‍പ്പടെ എല്ലാ സംവിധാനങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള സംഘടന. ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ഗ്രാമവാസികള്‍ക്ക് തോക്കുകള്‍ വാഗ്ദാനം ചെയ്തത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഗ്രാമത്തില്‍ എത്താന്‍ കഴിയുന്നില്ലെന്നും ഹിന്ദു യുവ വാഹിനി വ്യക്തമാക്കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയെ തുടര്‍ന്ന് ഗ്രാമത്തിലെ ഹിന്ദു വിഭാഗത്തിലുള്ളവരെ അധികൃതര്‍ പീഡിപ്പിക്കുന്നതായി സംഘടന ആരോപിച്ചു. തങ്ങള്‍ ഗ്രാമത്തില്‍ കടന്ന് അവിടെയുള്ളവര്‍ക്ക് എല്ലാ സഹായവും വിതരണം ചെയ്യുമെന്ന് സംഘടന അറിയിച്ചു. ബീഫ് കഴിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന അധികൃതര്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദു വിഭാഗക്കാര്‍ക്ക് സഹായം നല്‍കുന്നില്ലെന്നും സംഘടന ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: