കാത്തിരിപ്പ് പട്ടിക കുതിക്കുന്നൂ, വര്‍ധന ആയിരം ശതമാനത്തിലേറെ

ഡബ്ലിന്‍ : പത്ത് മില്യണ്‍ യൂറോ എച്ച്എസ്ഇയ്ക്ക് നല്‍കിയിട്ടും ആശുപത്രി കാത്തിരിപ്പ് പട്ടിക ഉയര്‍ന്ന് തന്നെ. സെപ്തംബറിലും നിരക്ക് കൂടുന്ന ലക്ഷണമാണ് കണ്ടത്. പതിനെട്ട് മാസത്തില്‍ കൂടുതലായി ഇന്‍പേഷ്യന്‍റ് വിഭാഗത്തില്‍ കാത്തിരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്ന കഴിഞ്ഞ ജൂണിലേതിനേക്കാള്‍ വര്‍ധിച്ചത് 11710 ശതമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔട്ട്പേഷ്യന്‍റ് വിഭാഗത്തില്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്നവരുടെ നിരക്കിലെ വര്‍ധന 563 ശതമാനം വരെയുമാണ്. 13000 ലേറെ രോഗികള്‍ രാജ്യത്താകെ പതിനെട്ട് മാസം വരെ ഔട്ട് പേഷ്യന്‍റ് അപ്പോയ്മെന്‍റ് ലഭിക്കുന്നതിനായി കാത്തിരിക്കുന്നുണ്ട്. 2200 രോഗികളാണ് ദീര്‍ഘകാലമായി കാത്തിരിപ്പ് തുടരുന്നവര്‍.

വര്‍ഷ മധ്യം ആകുന്നതോടെ കാത്തിരിപ്പ് പട്ടികയില്‍ ലക്ഷ്യം കൈവരിക്കാനാകുമെന്നും വര്‍ധന ഉണ്ടാവില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്‍റെ നേരത്തെയുള്ള പ്രസ്താവന. എന്നാല്‍ വീണ്ടും നിരക്ക് കൂടുകയല്ലാതെ കുറയുകയില്ലെന്ന് വ്യക്തമാകുകയാണ്. 18 മാസത്തിലേറെയായി കാത്തിരിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധന ജൂണ്‍ അവസാനം 1988 ആയിരുന്നത് സെപ്തംബര്‍ ആകുമ്പോഴേയ്ക്കും 13176 ആയി വന്‍ വര്‍ധനവാണ് പ്രകടമാക്കിയത്. മേയ് മാസത്തില്‍ ഇതിലും വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നതാണ്. അന്നത്തെ കണക്കിന്‍റെ മൂന്നില്‍ ഒന്ന് മാത്രമാണ് സെപ്തംബറിലേത്. ഡേ കേസുകളില്‍ ചിക്ത തേടുന്നതിന് പതിനെട്ട് മാസത്തില്‍ കൂടുതലായി കാത്തിരുന്നവര്‍ 19 ആയിരുന്നത് സെപ്തംബര്‍ അവസാനത്തോടെ 2244 ആയി മാറി.

വര്‍ഷാരംഭത്തിലുണ്ടായിരുന്നതിന്‍റെ മൂന്ന് മടങ്ങാണ് ഇത്. ജൂണ്‍ അവസാനത്തില്‍ കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചിരുന്നതാണ്. 20000 രോഗികളെ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന‍് വഴിയൊരുക്കിയായിരുന്നു ഇത്. ഇത് മൂലം 96 ശതമാനം വരെ കാത്തിരിപ്പ് പട്ടികയിലെ എണ്ണം കുറയ്ക്കാന്‍ സാധിക്കുകയും ചെയ്തിരുന്നതാണ്. 401,000 രോഗികളാണ് ആകെ ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ കാത്തിരിപ്പ് പട്ടികയില്‍ ഉള്ളത്. 69,000 പേര്‍ ഡേ കേസുകളിലും ചികിത്സയ്ക്കായി കാത്തിരിക്കുന്നു. ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയാണ് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് പട്ടികയുള്ള സ്ഥാപനം. 18 മാസത്തില്‍ കൂടുതലായി ഇവിടെ 2496 പേര്‍ കാത്തിരിപ്പുണ്ട് താലെയില്‍ 1215, കോര്‍ക്ക് 1066, ലെറ്റര്‍കെന്നി 1035 എന്നിങ്ങനെയാണ് മറ്റ് ആശുപത്രികള്‍.

നാല് ആശുപത്രികളില്‍ ഔട്ട് പേഷ്യന്‍റ് അപോയ്മെന്‍റിനായി ആരും കാത്തിരിക്കുന്നില്ല. 20 ആശുപത്രികളില്‍ മുതിര്‍ന്ന രോഗികളാരും തന്നെ പതിനെട്ട് മാസത്തില്‍ കൂടുതലായി കാത്തിരിപ്പ് പട്ടികയിലില്ല. അതേ സമയം എച്ച്എസ്ഇയുടെ കണുക്കുകളില്‍ചില വ്യത്യാസം കണ്ടത് മനപൂര്‍വം കണക്കുകള്‍ തെറ്റിച്ചതാണെന്ന വാദം ഉയര്‍ന്നത് അധികൃതര്‍ തള്ളി. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് കാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നതിനായ രോഗികളെ റഫര്‍ ചെയ്തെങ്കിലും ഇവര്‍തിരിച്ച് വീണ്ടും റഫര്‍ ചെയ്തതോടെ നിരക്ക് കൂടുന്ന സാഹചര്യമാണ്. രണ്ട് വര്‍ഷം മുമ്പാണ് രോഗികള്‍ക്ക് സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരെ ഔട്ട് സോഴ്സ് ചെയ്ത് സേവനം ലഭ്യമാക്കാന്‍ തുടങ്ങിയിരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: