ഫസല്‍ വധക്കേസ്,സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചു ദിവസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തു പോകാന്‍ സിബിഐ കോടതി അനുമതി

എറണാകുളം: ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചു ദിവസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തു പോകാന്‍ സിബിഐ കോടതി അനുമതി നല്‍കി. കണ്ണൂരില്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി പോകാന്‍ അനുമതി തേടി കാരായിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഫസല്‍വധ കേസില്‍ എറണാകുളം ജില്ലക്ക് പുറത്തു പോകരുതെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് നേരത്ത കോടതി ജാമ്യം അനുവദിച്ചിരുന്നത്

ഫസല്‍ വധക്കേസ്സില്‍ ജാമ്യത്തില്‍ കഴിയുന്ന കാരായി രാജനും ചന്ദ്രശേഖരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാന്‍ കണ്ണൂരിലേക്ക് പോകമെന്നാവശ്‌പ്പെട്ട് ഇന്നലെയാണ് കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച എറണാകുളം സിബിഐ കോടതി 13 വരെ എറണാകുളം ജില്ല വിടാനാണ് ഇരുവര്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു ശേഷം പ്രചരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പോകുന്നതിന് പ്രത്യേകം അനുമതി വാങ്ങേണ്ടി വരും.

തലശ്ശേരിയില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റംഗമായ കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗര സഭയിലേക്കും മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. വിജയ പ്രതീക്ഷയിലാണ് ഇരുവരും.

 

Share this news

Leave a Reply

%d bloggers like this: