വ്യവസ്ഥകള്‍‌ അംഗീകരിക്കാന‍് വിമുഖത…മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാലയങ്ങളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി : മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാലയങ്ങളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കും. ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അറിയിച്ചു.

നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിച്ചേ മതിയാകൂവെന്ന് മിഷണറീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരത് അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 13 അനാഥാലയങ്ങളുടെയും അംഗീകാരം റദ്ദാക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല. ഈ അനാഥാലയങ്ങളിലെ കുട്ടികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും മേനക ഗാന്ധി വ്യക്തമാക്കി.

ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കഴിഞ്ഞ ജൂലൈയില്‍ വനിതാശിശുക്ഷേമ മന്ത്രാലയം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഒറ്റയ്ക്കു ജീവിക്കുന്നവര്‍ക്കും കുട്ടികളെ ദത്തെടുക്കാം എന്നു നിയമം അനുശാസിക്കുന്നുണ്ട്. എന്നാലിത് അംഗീകരിക്കാന്‍ മിഷണറീസ് ചാരിറ്റി തയാറായിട്ടില്ല. ഈ വ്യവസ്ഥകള്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് യോജിച്ചതല്ലെന്നാണ് അവരുടെ നിലപാട്.

Share this news

Leave a Reply

%d bloggers like this: