യാത്രകള്‍ സുഖമമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍…മണി കണ്‍ വര്‍ട്ടര്‍ മുതല്‍ വിമാന സമയം അറിയിക്കുന്നവ വരെ

അവധി ആഘോഷിക്കാന‍് വിദേശത്തേക്ക് പോകുന്നവരാണോ, എന്തെല്ലാം കാര്യങ്ങള്‍ ചിന്തിക്കണമല്ലേ ഒരു ട്രിപ് പ്ലാന്‍ ചെയ്യാന്‍. എവിടെ പോകുന്നു. എത്ര പണം ചെലവാക്കിയാല്‍ യാത്രയുടെ അനുഭവം മികച്ചതാകും. എത്രപേര്‍വരെ സംഘത്തിലുണ്ടാകണം തുടങ്ങിയവയെല്ലാം പരിഗണിക്കണം. ഇതിനെല്ലാം ആവശ്യമായ വിവരങ്ങള്‍ എവിടെ നിന്ന് ലഭിക്കും. ഇന്ന് ഇവ ലഭിക്കനത്ര പാടുള്ള കാര്യമല്ല. എങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉള്ളപ്പോള്‍ ഏറ്റവും എളപ്പമുള്ള വഴി അതാണ്.

കറന്‍സി കണ്‍വര്‍ട്ടര്‍ മുതല്‍ ഏറ്റവും നല്ല ഹോട്ടലും നിരക്കും വരെ അറിയുന്നതിനുള്ള ആപ്ലേക്കേഷനുകള്‍ ഉണ്ട്. ഓഫ് ലൈനായി മാപും മറ്റും സേവ് ചെയ്ത് റോമിങ്ങലായിരിക്കുമ്പോള്‍ ചെലവ് ചുരുക്കാനും സാധിക്കും. ഇത്തരത്തില്‍ സഹായകരമാകുന്നു ഏഴ് ആപ്ലിക്കേഷനുകലാണ് പറയുന്നത്. ആറോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പ്ലാറ്റഫോമുകളില്‍ ലഭ്യമാകുന്നവയാണിവ.
Xe കറന്‍സി കണ്‍വര്‍ട്ടര്‍.
യൂറോസോണില്‍ യാത്ര ചെയ്യുക ഇപ്പോള്‍ ലളിതമാണ്. പണ സംബന്ധമായി നോക്കിയാല്‍ കൈയ്യിലുള്ള തുകയുടെ ഓരേ സ്ഥലത്തെയും മൂല്യമെത്രയെന്ന് കണക്കാക്കി നോക്കേണ്ടി വരില്ല. എന്നാല്‍ യൂറോപ്യന്‍ മേഖലയില്‍ നിന്ന് മാറിയാല്‍ വിവിധ കറന്‍സി മൂല്യങ്ങളും എക്സ്ചേഞ്ച് നിരക്കും അറിയുന്നതിന് ഉപകരിക്കുന്നതാണ് ആപ്ലിക്കേഷന്‍.

AirBnb 
എവിടേയ്ക്ക് പോയാലും നിങ്ങളെവിടെയാണ് താമസിക്കേണ്ടതെന്ന് ആലോചിക്കുന്നുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ വഴികാട്ടിയാകും. പ്രാദേശികമായ വ്യത്യാസത്തിന് അനുസരിച്ച് വ്യത്യസ്തമായ താമ സ്ഥലങ്ങളുണ്ടോ എന്നത് അറിയാനാകും. ഉദാരണത്തിന് ഗ്രീന്‍ലാന്‍ഡിലാണെങ്കില്‍ ഇഗ്ലൂ പോലെ. വ്യത്യസ്തവും പ്രാദേശികവുമായ താമസ സൗകര്യത്തെക്കുറിച്ചറിയനാണ് സഹായകരമാവുക.

Trip splitter
യാത്രക്ക് എത്രമാത്രം ചെലവ് വരുമെന്ന് അറിയുന്നതിന് ഉപയോഗിക്കാവുന്നതാണ്. മുന്‍കൂട്ടി യാത്രാ ചെലവറിഞ്ഞാല്‍ ഒരുമിച്ചുള്ള യാത്രകളില്‍ സഹായകരമാകും.ചെലവുകള്‍ മുന്‍ കൂട്ടി വീതിച്ച് നല്‍കാനും കഴിയും.

Stay.com
സാധാരണ പുതിയ ഒരു നഗരത്തിലെത്തിയാല്‍ എല്ലായിടത്തും പോയി പണം ചെലവഴിച്ച് കളയാന്‍ ആഗ്രഹിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ നോക്കി ഫോണില്‍ ലഭ്യമാകുന്ന ഡാറ്റാ പാക്കേജ് വെറുതെ കളയാനും കഴിയുന്നതല്ല. സിറ്റി ഡോട്ട് കോം ഗൈഡും ഓഫ് ലൈന്‍ ഭൂപടവും കാണിച്ച് തരുന്നതാണ്. പോകുന്നതിന് മുമ്പേ റൂട്ടുകള്‍ മനസിലാക്കി ട്രിപ് പ്ലാന്‍ ചെയ്യാവുന്നതാണ് . ഈ റൂട്ടുകള്‍ മനസിലാക്കി അവ സേവ് ചെയ്ത് പിന്നീട് ഓഫ് ലൈനായി ഉപയോഗിക്കാം.

Foodspotting
ഭക്ഷണങ്ങളെകുറിച്ച് അറിയുന്നതിന് വേണ്ടിയുള്ളതാണിത്. ആപ്ലിക്കേഷന്‍ നിങ്ങള്‍ എവിടെയാണുള്ളതെന്ന് ലോക്കേറ്റ് ചെയ്ത് ഭക്ഷണങ്ങള്‍ നിര്‍ദേശിക്കുന്നു. അതല്ലെങ്കില്‍ ആവശ്യമായ ഭക്ഷണം തിരഞ്ഞ് നോക്കാനും കഴിയും. റസ്റ്ററന്‍റ് അക്കോമഡേഷന്‍ തുടങ്ങിയവയുടെ വിവരങ്ങളും ലഭിക്കും.

Tripit

നിങ്ങളുടെ വിമാന വിവരങ്ങള്‍ ഈമെയില്‍ ചെയ്യുകയാണെങ്കില്‍ ഇത് ആവശ്യമായ വിവരങ്ങള്‍ നല്‍കും. വിമാനത്തിന‍്റെ സമയമാറ്റം പോലുള്ളവ നിങ്ങളെ അറിയിക്കും. ഇത് കൂടാതെ നിങ്ങളെ ഷെഡ്യൂള്‍ അനുസരിച്ച് അതിനിടയിലുള്ള ആകര്‍ഷണങ്ങളും ആക്ടിവിറ്റികളും അറിയിക്കും. കാലാവസ്ഥയെക്കുറിച്ചും വിവരം നല്‍കും. ഇതിന്‍റെ പണം നല്‍കിയുള്ള പതിപ്പ് കൂടുതല്‍ ഉപകാരപ്രദമാണ്.

FlightTrack
വിമാനങ്ങളെക്കുറിച്ചും എയര്‍പോര്‍ട്ടില്‍ വെച്ച് നിങ്ങളുടെ പ്രയിപ്പെട്ടെ ഒരാളെ കാണുന്നതിനുമെല്ലാം സഹായകരമായ ആപ്ലിക്കേഷനാണിത്. വിമാനം വൈകിയോ നേരത്തെയാണോ തുടങ്ങിയ വിവരം നല്‍കും. തിരഞ്ഞെടുത്ത വിമാനത്തില്‍ മറ്റ് മാറ്റങ്ങള്‍ എന്നിവയും അറിയിക്കും. എല്ലാ വിമാനങ്ങളും ട്രാക്ക് ചെയ്യുന്നതിലൂടെയാണിത് സാധ്യമാകുന്നത്. തൊടടുത്ത വിമാന സേവനം തുടങ്ങിയ വിവരങ്ങളും നല്‍കും

Share this news

Leave a Reply

%d bloggers like this: